അരവണ നെയ്യ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി; അന്വേഷണ സംഘം പത്ത് ദിവസത്തിനകം വേണം

കൊ​ച്ചി: അ​ര​വ​ണ നി​ർ​മാ​ണ​ത്തി​ന്​ ശ​ബ​രി​മ​ല​യി​ലേ​ക്ക്​ മി​ൽ​മ​യി​ൽ​നി​ന്ന്​ നെ​യ്യ്​ വാ​ങ്ങി​യ​തി​ലെ ക്ര​മ​ക്കേ​ട്​ ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട്​ ഹൈ​കോ​ട​തി. ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന സീ​സ​ണി​ൽ മി​ൽ​മ​യി​ൽ​നി​ന്ന് വാ​ങ്ങി​യ നെ​യ്യി​ൽ ഒ​രു ഭാ​ഗം വ​ഴി​മ​ധ്യേ മ​റി​ച്ചു​വി​റ്റ ​ശേ​ഷം മാ​യംചേ​ർ​ത്ത നെ​യ്യ് എ​ത്തി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ്​ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ച് വി​ജി​ല​ൻ​സ്​ അ​​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​ന്​ വേ​ണ്ടി പ​ത്ത്​ ദി​വ​സ​ത്തി​ന​കം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ (എ​സ്.​ഐ.​ടി) രൂ​പ​വ​ത്ക​രി​ച്ച്​ കോ​ട​തി​യെ അ​റി​യി​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

20,000 യൂ​നി​റ്റ് അ​ര​വ​ണ​യു​ണ്ടാ​ക്കാ​ൻ മി​ൽ​മ​യി​ൽ​നി​ന്ന് 1.65 ല​ക്ഷം ലി​റ്റ​ർ നെ​യ്യ് വാ​ങ്ങാ​നാ​യി​രു​ന്നു ക​രാ​ർ. ലി​റ്റ​റി​ന് 369 രൂ​പ ക്വാ​ട്ട് ചെ​യ്യു​ക​യും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പാ​സാ​വു​ക​യും ചെ​യ്ത ത​മി​ഴ്നാ​ട്ടി​ലെ കു​ങ്കു​മ​രാ​ജ് ഡ​യ​റി​യെ അ​ട​ക്കം ത​ഴ​ഞ്ഞാ​ണ് 510 രൂ​പ നി​ര​ക്കി​ൽ മി​ൽ​മ​യെ ഏ​ൽ​പി​ച്ച​ത്. എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റാ​യി​രു​ന്ന മു​രാ​രി ബാ​ബു​വി​ന്‍റെ ര​ണ്ടു ക​ത്തു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഒ​രു യൂ​നി​റ്റ് അ​ര​വ​ണ​ക്ക്​ 10 ലി​റ്റ​ർ നെ​യ്യ് ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥാ​ന​ത്ത്, മി​ൽ​മ നെ​യ്യ് ഏ​ഴ്​ ലി​റ്റ​ർ മ​തി​യാ​കു​മെ​ന്നാ​ണ് മു​രാ​രി അ​വ​കാ​ശ​പ്പെ​ട്ട​ത്.

കൂ​ടി​യ തു​ക​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി ദേ​വ​സ്വം ക​മീ​ഷ​ണ​ർ രേ​ഖാ​മൂ​ലം എ​തി​ർ​ത്തെ​ങ്കി​ലും ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​എ​സ്. പ്ര​ശാ​ന്തും അം​ഗം അ​ജി​കു​മാ​റും മി​ൽ​മ​യെ അ​നു​കൂ​ലി​ക്കു​ക​യും മ​റ്റു ടെ​ൻ​ഡ​റു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ക​രാ​ർ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ നെ​യ്യും ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വ​സ്വം ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

മി​ൽ​മ​യി​ൽ​നി​ന്ന് കൂ​ടി​യ വി​ല​യ്ക്ക്​ നെ​യ്യ് വാ​ങ്ങി​യ വ​ക​യി​ൽ ബോ​ർ​ഡി​ന് 2.28 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ.

വീഴ്ചയുണ്ടായില്ലെന്ന് മില്‍മ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള നെ​യ്യ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും ഗു​ണ​നി​ല​വാ​ര​മു​ള്ള നെ​യ്യ് ത​ന്നെ​യാ​ണ് ന​ല്‍കി​യ​തെ​ന്നും മി​ല്‍മ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. മ​ണി വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മി​ല്‍മ നെ​യ്യി​നു​പ​ക​രം ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ നെ​യ്യ് ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യു​ന്ന​ത്. കൃ​ത്രി​മം ന​ട​ന്നെ​ങ്കി​ല്‍ അ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ലും മി​ല്‍മ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​റി​ല്ല. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള നെ​യ്യ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ​ബ​രി​മ​ല ഗോ​ഡൗ​ണി​ല്‍ സ്വീ​ക​രി​ക്കു​ക​യും ഉ​ല്‍പ​ന്ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം സാ​ക്ഷ്യ​പ്പെ​ടു​ത്തി സ​ന്നി​ധാ​ന​ത്തേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്യു​ന്നെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ എ​ന്തെ​ങ്കി​ലും വ്യ​ത്യാ​സം സം​ഭ​വി​ച്ച​താ​യി ദേ​വ​സ്വം ബോ​ര്‍ഡ് മി​ല്‍മ​യെ ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ല. നെ​യ്യ് കൈ​മാ​റ്റ​ത്തി​ന്‍റെ തു​ക മു​ഴു​വ​നാ​യും ദേ​വ​സ്വം ബോ​ര്‍ഡ് മി​ല്‍മ​ക്ക് ന​ല്‍കു​ക​യും ചെ​യ്തു.

മി​ല്‍മ​യു​ടെ നെ​യ്യ് വേ​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ര്‍ഡ് തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന മാ​ധ്യ​മ​വാ​ര്‍ത്ത വാ​സ്ത​താ​വി​രു​ദ്ധ​മാ​ണ്. മില്‍മയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തെന്ന മാധ്യമവാര്‍ത്ത വാസ്തതാവിരുദ്ധമാണ്. ബോര്‍ഡ് അങ്ങനെ തീരുമാനിക്കുകയോ അത്തരമൊരു അറിയിപ്പ് മില്‍മക്ക് ലഭിക്കുകയോ ചെയ്തിട്ടില്ല

മി​ല്‍മ​യി​ല്‍നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് ഗു​ണ​മേ​ൻ​മ​യു​ള്ള ഒ​റി​ജി​ന​ല്‍ പ്രീ​മി​യം നെ​യ്യാ​ണ്. മി​ല്‍മ ഡെ​യ​റി​യി​ല്‍നി​ന്ന് 15 കി​ലോ ടി​ന്നു​ക​ളി​ലാ​ക്കി പൂ​ര്‍ണ​മാ​യി സീ​ല്‍ ചെ​യ്താ​ണ് അ​യ​ച്ച​ത്. പാ​ക്കി​ങ്ങും സീ​ലി​ങ്ങും ചെ​യ്ത ടി​ന്നു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. മി​ല്‍മ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സു​താ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. എം.​ഡി ആ​സി​ഫ് കെ. ​യൂ​സ​ഫും വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - അരവണ നെയ്യ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.