പാറ്റൂർ കേസ്: തന്‍റെ പരാതി നിലനിൽക്കുമെന്ന് വി.എസ് 

തിരുവനന്തപുരം: പാറ്റൂർ കേസിൽ താൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്ന് വി.എസ് അച്യുതാനന്ദൻ. വിജിലൻസ് ഡയറക്ടർ സ്വമേധയാ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ മാത്രമാണ് ഹൈകോടതി റദ്ദാക്കിയത്. തന്‍റെ ഹരജിയിൽ തുടർ നടപടി വേണമെന്നും വി.എസ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടു. 

ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിൽ വി.എസിന്‍റെ ഹരജിയെ കുറിച്ച് യാതൊരു പരാമർശവുമില്ല. അതിനാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും എതിരായ ആരോപണങ്ങളിൽ തുടർനടപടി വേണമെന്നും വി.എസ്. ആവശ്യപ്പെട്ടു. 

സമാന സ്വഭാവമുള്ള കേസ് ആയതിനാൽ പുതിയ ഹരജിയുടെ ആവശ്യമില്ലെന്ന് വിജിലൻസും കോടതിയിൽ ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 13ലേക്ക് കോടതി മാറ്റി. 


 

Tags:    
News Summary - Pattoor Land Case: Vs in Vigilance Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.