ഒ.പി, ശസ്ത്രക്രിയ ബഹിഷ്കരണം തുടരുന്നു; ഡോക്ടർമാരുടെ സമരത്തിൽ ദുരിതമൊഴിയാതെ രോഗികൾ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ.​പി, ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്ക​ര​ണം തു​ട​രു​ന്നു. ഏ​ഴ്​ ദി​വ​സ​മാ​യി ഒ.​പി ബ​ഹി​ഷ്​​ക​ര​ണ​വും നാ​ല്​ ദി​വ​സ​മാ​യി ശ​സ്ത്ര​ക്രി​യ മു​ട​ക്ക​വും തു​ട​രു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ശു​പ​​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​ക​ൾ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രെ ക​ണ്ട് മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ശ​സ്ത്ര​ക്രി​യ​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ളു​ന്നു.

അ​തേ​സ​മ​യം, നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ സ​ർ​ക്കാ​റും സ​മ​ര​ത്തി​ലു​റ​ച്ച്​ ഡോ​ക്ട​ർ​മാ​രും മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് പ​രി​ഹാ​രം തേ​ടാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​മം. അ​തി​നു​ള്ള സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചോ​ദി​ച്ചി​ട്ടു​​ണ്ടെ​ന്നും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സ​മ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന കെ.​ജി.​എം.​സി.​ടി.​എ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രി​യി​ൽ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കൂ വെ​ന്നു​മാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തു​ട​രു​ന്ന​തി​നി​ടെ പു​റ​ത്തു​വ​ന്ന ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​യു​ടെ വ​യ​റ്റി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്ക്​ പി​ഴ​വ്​ സം​ഭ​വി​ച്ചി​ല്ലെ​ന്നാ​ണ്​ കെ.​ജി.​എം.​സി.​ടി.​എ പ​റ​യു​ന്ന​ത്. സി​സ്റ്റം ഇ​ങ്ങ​ന​യാ​ണെ​ങ്കി​ൽ പി​ഴ​വ് ആ​വ​ർ​ത്തി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​ ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ പി​ഴ​വ് ഉ​യ​ർ​ത്തി​ക്കാ​ട്ടി വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ മ​ന്ത്രി​യു​ടെ നി​ല​പാ​ട്.

Tags:    
News Summary - Patients continue to suffer during doctors' strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.