മലപ്പുറം: കോഴിക്കോട് ഒാഫിസിൽ ലയിപ്പിച്ച മലപ്പുറം റീജനല്‍ പാസ്‌പോര്‍ട്ട് ഒാഫിസ് കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചു. മലപ്പുറം മേഖല ഓഫിസ് പ്രവര്‍ത്തനം പുനഃസ്ഥാപിച്ചുള്ള ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുറപ്പെടുവിച്ചത്. ഇനി ഉത്തരവുണ്ടാകുന്നതുവരെ ഒാഫിസ് മലപ്പുറത്ത് തുടരാനും ഡിസംമ്പര്‍ 31 വരെ മലപ്പുറത്ത് ഒാഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിെൻറ കരാർ പുതുക്കാനും അതേ കെട്ടിടത്തിൽ തുടരാനും ഉത്തരവിൽ പറയുന്നു. എന്നാൽ, ഒാഫിസ് എന്തു കാരണത്താലാണ് മലപ്പുറത്ത് വീണ്ടും തുറക്കുന്നതെന്ന് ഉത്തരവിൽ പറയുന്നില്ല. എത്രകാലം ഒാഫിസ് മലപ്പുറത്ത് പ്രവർത്തിക്കുമെന്നും എന്ന് പ്രവർത്തനം പുനഃസ്ഥാപിക്കുമെന്നും വ്യക്തമല്ല.
2006ലാണ് മലപ്പുറത്ത് മേഖല പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒാഫിസ് പ്രവർത്തന ചെലവും കോഴിക്കോട് ഒാഫിസിൽ ലയിപ്പിച്ചാലുള്ള നേട്ടവും ചൂണ്ടിക്കാട്ടി മലപ്പുറം ഒാഫിസ് അടച്ചുപൂട്ടാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. തുടർന്ന് നവംബർ 17ന് ഒാഫിസ് പ്രവർത്തനം അവസാനിപ്പിച്ചു. നവംബർ 24 വരെ എൻക്വയറി വിഭാഗവും 30 വരെ പാസ്പോർട്ട് ഒാഫിസറും മലപ്പുറത്ത് തുടർന്നു. ഇതിനിടെ ഒാഫിസിലെ മുഴുവൻ ജീവനക്കാരും രേഖകളും വസ്തുക്കളും കോഴിക്കോേട്ടക്ക് മാറ്റി. കോഴിക്കോട് ഒാഫിസിെൻറ ഭാഗമായി പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ഉത്തരവ്.
അതേസമയം, ഇതേ കെട്ടിടത്തിൽ ഒാഫിസ് പുനരാരംഭിക്കാൻ ഉടമയുടെ സമ്മതവും പഴയ സംവിധാനങ്ങൾ തിരികെ എത്തിക്കേണ്ടതുമുണ്ട്. കോഴിക്കോടിൽ ലയിപ്പിച്ചതോടെ മലപ്പുറത്തെ പാസ്പോർട്ട് ഒാഫിസർ ജി. ശിവകുമാറിന് കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റമാവുകയും ചെയ്തു. ഇവ പുനഃസ്ഥാപിക്കുമെന്നതിനെ കുറിച്ച് ജീവനക്കാരും ആശയക്കുഴപ്പത്തിലാണ്.
മലപ്പുറത്ത് ഏറെപേർ ആശ്രയിച്ചിരുന്ന പാസ്പോർട്ട് ഒാഫിസ് അടച്ചുപൂട്ടലിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. പി.െക കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു. കുഞ്ഞാലിക്കുട്ടി ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. നിയമ തടസ്സങ്ങൾ മറികടക്കുന്നതിെൻറ ഭാഗമായാണ് ഒാഫിസ് മലപ്പുറത്ത് പുനഃസ്ഥാപിക്കുന്നതെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.