പാലക്കാട്: തിരുവനന്തപുരം ഡിവിഷൻ പരിധിയിലെ റെയിൽവേ ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
ട്രെയിൻ നമ്പർ 56605 ഷൊർണൂർ ജങ്ഷൻ-തൃശൂർ പാസഞ്ചർ ഒക്ടോബർ ഏഴിന് പൂർണമായി റദ്ദാക്കി.
സെപ്റ്റംബർ 18, 22, 26, 29 തീയതികളിൽ ട്രെയിൻ നമ്പർ 16325 നിലമ്പൂർ-കോട്ടയം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിൻ സർവിസ് തൃപ്പൂണിത്തുറക്കും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
സെപ്റ്റംബർ 19ന് ട്രെയിൻ നമ്പർ 12695 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും.
ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ അമൃത എക്‌സ്‌പ്രസ് സെപ്റ്റംബർ 20ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാവും.
ട്രെയിൻ നമ്പർ 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ 20ന് കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.
ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് സെപ്റ്റംബർ 20ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.
ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ-ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ 20ന് തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഒരുക്കും.
ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്പ്രസ് സെപ്റ്റംബർ 20ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.
ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- ബംഗളൂരു ഹംസഫർ ദ്വൈവാര എക്സ്പ്രസ്, സെപ്റ്റംബർ 20ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.