Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് യാത്രക്കാരൻ കല്ലടയാറ്റിൽ വീണു
ശാസ്താംകോട്ട: ശാസ്താംകോട്ട-മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് പാലത്തിൽവെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് യാത്രികൻ കല്ലടയാറ്റിലേക്ക് തെറിച്ചുവീണു. ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് കണ്ണങ്കാട്ട് കടവ് പാലത്തിെൻറ മധ്യഭാഗത്തുവെച്ച് കല്ലടയാറ്റിലേക്ക് തെറിച്ചുവീണത്. ട്രെയിനിൽ തിരക്കുണ്ടായിരുന്നു. വാതിൽക്കൽ ഇരുന്നയാളാണ് അപകടത്തിൽപ്പെട്ടത്. സഹയാത്രികരാണ് ആർ.പി.എഫിനെ വിവരമറിയിച്ചത്. ശാസ്താംകോട്ട അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിൽ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.