ദേശീയ പദവി നഷ്ടമായത് സാങ്കേതികമായി; അംഗീകാരമില്ലാത്ത കാലത്തും പ്രവൃത്തിച്ച പാർട്ടി -കാനം

തിരുവനന്തപുരം: ദേശീയ പാർട്ടി പദവി നഷ്ടമായതിൽ പ്രതികരണവുമായി കാനം രാജേന്ദ്രൻ. ഏതെങ്കിലും ഒരു മാനദണ്ഡം വെച്ച് മാത്രം ഇക്കാര്യം തീരുമാനിക്കുന്നത് ശരിയല്ലെന്നെന്നും കാനം മാധ്യപ്രവർത്തകരോട് പ്രതികരിച്ചു.

ഒരു മാനദണ്ഡം വെച്ച് മാത്രം തീരുമാനിക്കുന്നത് ശരിയല്ലെന്ന വാദം ഞങ്ങൾ ഉന്നിയിച്ചിരുന്നു. ഇത് സാങ്കേതികമായി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്. ഞങ്ങളുടെ രാഷ്ട്രീയത്തിനോ സംഘടനാ പ്രവർത്തനത്തിനോ ഇത് തടസ്സമേ അല്ല. അംഗീകാരമില്ലാത്ത കാലത്തും പ്രവൃത്തിച്ച പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സ്വീകരിക്കേണ്ട കാര്യങ്ങൾ പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവയുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയത്. ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ​​ അടിസ്ഥാനത്തിൽ ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - partys loss of national status is technical says kanam rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.