പാർട്ടി ഓഫിസ് അധികാര കേന്ദ്രമല്ല; സർക്കാർ ഓഫിസുകളായി മാറരുതെന്ന് കോടിയേരി

കണ്ണൂർ: പാർട്ടി ഓഫിസ് അധികാര കേന്ദ്രമായി മാറരുതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സർക്കാർ ഓഫിസുകൾ വഴി ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ഓഫിസുകൾ വഴി പാടില്ലെന്നും വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോടിയേരി പറഞ്ഞു.

ഗവർമെന്‍റ് ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി തന്നെ ചെയ്യാൻ പാടില്ല. അതിനൊരു വേർതിരിവ് വേണം. എന്നാല്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയെ സമീപിക്കാം. പാര്‍ട്ടിയില്‍ വന്നുചേരുന്ന പ്രശ്നങ്ങള്‍ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ പെടുത്താം. രണ്ടും തമ്മിൽ വേർതിരിവില്ലെങ്കിൽ ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാകും.

രണ്ടാമൂഴം വന്നതിനാല്‍ പ്രാദേശികമായ അധികാരകേന്ദ്രമായി പാര്‍ട്ടി മാറാന്‍ പാടില്ല -കോടിയേരി പറഞ്ഞു.

കെ.കെ. ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ കോടിയേരി ന്യായീകരിച്ചു. മുഖ്യമന്ത്രി ഒഴികെ എല്ലാവരെയും മാറ്റിയിട്ടുണ്ട്. ഒരാൾക്ക് ഇളവ് നൽകിയാൽ എല്ലാവർക്കും നൽകേണ്ടിവരും. എല്ലാവർക്കും ബാധകമാകുന്ന തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്. പുതിയ ആളുകൾ വന്നാൽ ഒരു മാറ്റമുണ്ടാകും. ആ മാറ്റം എല്ലാ മേഖലയിലുമുണ്ടെന്നും കോവിഡ് കാലമായതിനാൽ മാറ്റം പുറത്ത് പ്രകടമാകാൻ സമയമെടുക്കുമെന്നും കോടിയേരി പറഞ്ഞു. 

Tags:    
News Summary - party offices are not power centres says Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.