തൃശൂർ: ഹോളി ഫാമിലി സ്കൂൾ ഓഡിറ്റോറിയം, വേദി താമര, മത്സരം മാപ്പിളപ്പാട്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാലത്തിന്റെ കാവ്യനീതി പോലെ ജാതിമത വ്യത്യാസമില്ലാതെയുള്ള പങ്കാളിത്തം. ഹയർ സെക്കൻഡറി ആൺ, പെൺ വിഭാഗ മത്സരത്തിൽ മാറ്റുരച്ചത് 32 കുട്ടികൾ. 30 പേർക്കും എ ഗ്രേഡ്. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ‘ബദർ ഖിസ’ മുതൽ ഫലസ്തീൻ വരെ പാട്ടുകളായി വേദിയിലൊഴുകിയപ്പോൾ സദസ്യർ മാപ്പിള കലയുടെ മാധുര്യം നുണഞ്ഞു. മോയിൻകുട്ടി വൈദ്യർക്ക് പുറമെ ഒ.എം. കരുവാരകുണ്ട്, ബദറുദ്ദീൻ പാറന്നൂർ, ഫസൽ കൊടുവള്ളി തുടങ്ങിയവരുടെ പഴയതും പുതിയതുമായ പാട്ടുകളാണ് രണ്ടു വിഭാഗത്തിലും അവതരിപ്പിക്കപ്പെട്ടത്.
മാപ്പിളപ്പാട്ടിന്റെ ആത്മാവ് കെടുത്തുന്ന ഇശലും മുറുക്കവും നഷ്ടപ്പെട്ട ആലാപനങ്ങളും കൂട്ടത്തിലുണ്ടായി. ഈണം നൽകുന്നതിലെ സൂക്ഷ്മതക്കുറവ് സിനിമാറ്റിക് സംഗീതത്തിലേക്കെത്തിച്ചെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മറ്റ് ശാഖകളിൽ നിന്ന് മാപ്പിളപ്പാട്ടിനെ വേർതിരിക്കുന്നത് ‘സ്വരിക്കൽ’ആണെന്നും ആ തലത്തിലേക്ക് ഉയരാൻ കഴിഞ്ഞോ എന്ന് പരിശോധിക്കപ്പെടണമെന്നുമാണ് മാപ്പിളപ്പാട്ട് ഗവേഷകൻ ഫസൽ അബു തൃശൂരിന്റെ നിരീക്ഷണം. മാപ്പിളപ്പാട്ട് തനിമ ചോരാതെ പാടണമെന്നായിരുന്നു നിരവധി പ്രതിഭകളെ വാർത്തെടുത്ത ബാപ്പു കൂട്ടിലിന്റെ ഉപദേശം. ആൺകുട്ടികളുടെ വിഭാഗത്തിൽ പതിനഞ്ചിൽ പതിമൂന്ന് പേർക്ക് എ ഗ്രേഡും രണ്ടു പേർക്ക് ബി ഗ്രേഡും ലഭിച്ചു. പെൺകുട്ടികളുടെ മത്സരം താരതമ്യേന മികച്ചതായി.
മറ്റ് ശാഖകളിൽ നിന്ന് മാപ്പിളപ്പാട്ടിനെ വേർതിരിക്കുന്നത് ‘സ്വരിക്കൽ’ആണെന്നും ആ തലത്തിലേക്ക് ഉയരാൻ കഴിഞ്ഞോ എന്ന് പരിശോധിക്കപ്പെടണമെന്നുമാണ് മാപ്പിളപ്പാട്ട് ഗവേഷകൻ ഫസൽ അബു തൃശൂരിന്റെ നിരീക്ഷണം. മാപ്പിളപ്പാട്ട് തനിമ ചോരാതെ പാടണമെന്നായിരുന്നു നിരവധി പ്രതിഭകളെ വാർത്തെടുത്ത ബാപ്പു കൂട്ടിലിന്റെ ഉപദേശം. ആൺകുട്ടികളുടെ വിഭാഗത്തിൽ പതിനഞ്ചിൽ പതിമൂന്ന് പേർക്ക് എ ഗ്രേഡും രണ്ടു പേർക്ക് ബി ഗ്രേഡും ലഭിച്ചു. പെൺകുട്ടികളുടെ മത്സരം താരതമ്യേന മികച്ചതായി. പതിനേഴു കുട്ടികളുടെയും പ്രകടനത്തിൽ മതിപ്പ് പ്രകടിപ്പിച്ച വിധികർത്താക്കൾ എല്ലാവർക്കും എ ഗ്രേഡും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.