തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ എൽ.ഡി.എഫിനും സർക്കാറിനും അവമതിപ്പ് സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ.ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുകയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പാക്കിവരുകയുമാണ്.
അത്തരം ചർച്ചകളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ വെളിപ്പെടുത്തൽ. രഹസ്യമൊഴി രേഖപ്പെടുത്തിയ ഉടൻ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.