കൊച്ചി: റോഡിൽ പ്രവേശിക്കാനുള്ള അവകാശത്തിെൻറ ലംഘനമാണ് പാതയോരങ്ങളിൽ കടകൾക്ക് മുന്നിലെ അനധികൃത പാർക്കി ങ്ങെന്ന് ഹൈകോടതി. കൊല്ലം തേവലക്കര പഞ്ചായത്തിലെ പടപ്പനാൽ ജങ്ഷനിലെ ഒാട്ടോ സ്റ്റാൻഡ് അനധികൃതമാണെന്നും മാറ ്റണമെന്നുമാവശ്യപ്പെട്ട് തേവലക്കര സ്വദേശി എം. നൗഷാദ് ഉൾപ്പെടെ കടമുറികളുടെയും വീടുകളുടെയും ഉടമകളായ ആറുപേർ നൽക ിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടമുറികൾക്ക് മുന്നിലെ അനധികൃത ഒാട്ടോ സ്റ്റാൻഡ് കച്ചവടത്തിന് തടസ ്സമുണ്ടാക്കുന്നതായി ഹരജിയിൽ പറയുന്നു.
ഒാട്ടോ സ്റ്റാൻഡ് അനധികൃതമാണെന്ന് ഹരജിക്കാരുടെ വിവരാവകാശ അപേക്ഷക്ക് പഞ്ചായത്ത് അധികൃതർ മറുപടി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. കടയുടമകൾ പാർക്കിങ് സ്ഥലം കൈയേറി ഷെഡ് നിർമിച്ചെന്നും ഗതാഗത തടസ്സമുണ്ടാക്കാതെ പാർക്ക് ചെയ്യാൻ ജോയൻറ് ആർ.ടി.ഒയുടെ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഒാട്ടോക്കാർ വിശദീകരിച്ചു. എന്നാൽ, റോഡിനോടുചേർന്ന ഭൂമിയുടെ ഏതു ഭാഗത്തു കൂടിയും പൊതുറോഡിലേക്ക് പ്രവേശിക്കാൻ ഭൂവുടമക്ക് അവകാശമുണ്ടെന്നും പാർക്കിങ്ങിെൻറ പേരിൽ ഇത് നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പാർക്കിങ് സ്ഥലം നിശ്ചയിക്കേണ്ടത് പഞ്ചായത്താണെന്ന് മോട്ടോർ വാഹന ചട്ടത്തിൽ പറയുന്നുണ്ട്. മാത്രമല്ല, ഗതാഗത തടസ്സമൊഴിവാക്കാനും ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വേണമെന്ന് പൊലീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഹരജിക്കാരുടെ കേസിൽ ഓട്ടോസ്റ്റാൻഡ് അനധികൃതമാണെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്നും ഹൈകോടതി വിലയിരുത്തി.
അനധികൃത പാർക്കിങ് ഒഴിവാക്കി വ്യാപാരത്തിന് തടസ്സമുണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. പഞ്ചായത്ത് അധികൃതർ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുണ്ടാക്കി ജൂൺ മാസത്തിനകം ഒാട്ടോ പാർക്കിങ്ങിന് സ്ഥലം കണ്ടെത്തണം. ട്രാൻസ്പോർട്ട് അധികൃതരും ജില്ല പൊലീസ് മേധാവിയുമായി കൂടിയാലോചിച്ച് സ്ഥലം കണ്ടെത്തണം. അതുവരെ നിലവിലെ സ്റ്റാൻഡിൽ പരമാവധി അഞ്ച് ഒാട്ടോറിക്ഷകൾക്ക് പാർക്കിങ് അനുവദിക്കാം. ഇതൊരു താൽക്കാലിക സംവിധാനം മാത്രമായിരിക്കും. ഹരജിക്കാർ പൊതുസ്ഥലം കൈയേറിയെന്ന ആരോപണത്തിെൻറ നിജസ്ഥിതി ഹൈകോടതി പരിശോധിച്ചിട്ടില്ല. ഇതിൽ നടപടിയെടുക്കാൻ ഇൗ വിധിയിലെ നിരീക്ഷണങ്ങളും പരാമർശങ്ങളും ബാധകമല്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.