കൊച്ചി: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം (എം.ഡബ്ല്യു.പി.എസ്.സി ആക്ട്) കേന്ദ്രസർക്കാർ നടപ്പാക്കിയിട്ട് 11 വർഷമാകുേമ്പാഴും ഇതേക്കുറിച്ച് രാജ്യത്തെ ഭൂരിഭാഗം വയോജനങ്ങളും അജ്ഞരെന്ന് പഠനം. നിയമത്തെക്കുറിച്ച് അറിയാവുന്നവർപോലും ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത് ശ്രമകരമാണെന്നും യഥാസമയം നീതി ലഭിക്കുന്നില്ലെന്നുമുള്ള അഭിപ്രായക്കാരാണ്. വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹെൽേപജ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇൗ കണ്ടെത്തൽ.
സർവേയിൽ പെങ്കടുത്ത 90 ശതമാനം പേർക്കും നിയമത്തിെൻറ ആനുകൂല്യങ്ങളെക്കുറിച്ച് അറിവില്ല. കേരളത്തിൽനിന്ന് കൊച്ചിയെ ആണ് സർവേയിൽ ഉൾപ്പെടുത്തിയത്. നഗരത്തിലെ 17 ശതമാനം വയോധികർക്ക് മാത്രമേ കേന്ദ്രനിയമത്തെക്കുറിച്ച് അറിയൂ. നിയമത്തിെൻറ ഒരു പ്രയോജനവും ലഭിച്ചിട്ടില്ലെന്ന് 92 ശതമാനം പേരും പറഞ്ഞു. ദേശീയതലത്തിൽ ഇത് 94 ശതമാനമാണ്.
രാജ്യത്ത് ആനുകൂല്യം ലഭിച്ചവരിൽത്തന്നെ 42 ശതമാനം പേർക്കും ഇതിനായി നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. 36 ശതമാനം പേരും നേരിടേണ്ടിവന്ന പ്രധാന വെല്ലുവിളി സ്വന്തം കുടുംബാംഗങ്ങളിൽനിന്നുള്ള ഭീഷണിയാണ്. ദേശീയതലത്തിൽ 15 ശതമാനം പേർക്ക് മാത്രമാണ് തൃപ്തികരമായ നിയമസഹായം ലഭിച്ചത്. പരാതിക്കാർക്ക് അനുകൂലമായി ഉത്തരവുണ്ടാകാത്തതും മതിയായ നഷ്ടപരിഹാരത്തുക ലഭിക്കാത്തതും നടപടിക്രമങ്ങൾക്കായി ഏറെ പണം ചെലവഴിക്കേണ്ടിവന്നതുമാണ് അസംതൃപ്തിക്ക് പ്രധാന കാരണം.
നിയമത്തിെൻറ ആനുകൂല്യം ലഭിച്ച ആരെയെങ്കിലും അറിയാമോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു 92 ശതമാനം പേരുടെയും മറുപടി. നിയമത്തിെൻറ ആനുകൂല്യം നേടിയെടുക്കുന്നത് പ്രയാസകരമാണെന്നാണ് സർവേയിൽ പെങ്കടുത്ത 27 ശതമാനം വയോധികരുടെയും അഭിപ്രായം. വളരെ എളുപ്പമാണെന്ന് 16 ശതമാനം പേർ പറയുന്നു. നടപടിക്രമങ്ങൾ ചെലവേറിയതാണെന്ന് 28 ശതമാനം പേർ ചൂണ്ടിക്കാട്ടി. ചുരുക്കത്തിൽ നിലവിലെ അവസ്ഥയിൽ എം.ഡബ്ല്യു.പി.എസ്.സി നിയമം വയോധികരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷിതത്വത്തിനും പര്യാപ്തമല്ലെന്നാണ് സർവേയിൽ പെങ്കടുത്ത 58 ശതമാനം വയോധികരും പറയുന്നത്.
വന്ദ്യവയോജനങ്ങളേ...
എന്താണ് എം.ഡബ്ല്യു.പി.എസ്.സി നിയമം (മെയ്ൻറനൻസ് ആൻഡ് വെൽഫെയർ ഒാഫ് പേരൻറ്സ് ആൻഡ് സീനിയർ സിറ്റിസൺസ്)
• സ്വന്തം സമ്പാദ്യംകൊണ്ടോ ഉടമസ്ഥതയിലുള്ള സ്വത്തുകൊണ്ടോ സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും മക്കളിൽനിന്നോ ബന്ധുക്കളിൽനിന്നോ സംരക്ഷണം ഉറപ്പാക്കുന്നു. 2007 ഡിസംബറിലാണ് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നത്.
- സംരക്ഷണമെന്നാൽ: ഭക്ഷണം, വസ്ത്രം, പാർപ്പിടം, വൈദ്യപരിചരണം, ചികിത്സ.
- ക്ഷേമമെന്നാൽ : ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വിനോദകേന്ദ്രങ്ങൾ, മറ്റു സുഖസൗകര്യങ്ങൾ.
- അർഹത ആർക്ക് :മാതാപിതാക്കൾക്കും മുതിർന്ന പൗരൻമാർക്കും മക്കൾ, പേരക്കുട്ടികൾ, അനന്താവകാശികൾ, ബന്ധുക്കൾ (സ്വത്ത് കൈവശം വെച്ചവരും മരണശേഷം പിന്തുടർച്ചാവകാശം ലഭിക്കുന്നതുമായ) എന്നിവരിൽ നിന്ന് ജീവനാംശവും മറ്റ് സൗകര്യങ്ങളും അവകാശപ്പെടാം. മാതാപിതാക്കൾ, ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കൾ, രണ്ടാനച്ഛൻ/രണ്ടാനമ്മ എന്നിവർക്ക് നിയമ ആനുകൂല്യം ലഭിക്കും. 60 വയസിന് മുകളിലുള്ളവരെയാണ് മുതിർന്ന പൗരനായി കണക്കാക്കുക.
- അപേക്ഷ നൽകേണ്ടത്: അപേക്ഷകൻ താമസിക്കുന്നതോ അവസാനം താമസിച്ചതോ ആയ അല്ലെങ്കിൽ എതിർകക്ഷി (മക്കൾ/ബന്ധുക്കൾ) താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലിൽ (ആർ.ഡി.ഒ) അപേക്ഷ നൽകാം. സബ്ഡിവിഷൻ പരിധിയിലെ ആർ.ഡി.ഒമാരാണ് ട്രൈബ്യൂണൽ അധ്യക്ഷന്മാർ. സ്വന്തമായി അപേക്ഷിക്കാൻ കഴിയാത്തവർക്ക് മറ്റുള്ളവർ വഴിയോ രജിസ്റ്റർ ചെയ്ത സംഘടനകൾ വഴിയോ അപേക്ഷ നൽകാം.
- കാലാവധി :സാധാരണ ജീവിതം നയിക്കാൻ മുതിർന്ന പൗരന് ആവശ്യമായതെല്ലാം എതിർകക്ഷികളിൽനിന്ന് ആവശ്യപ്പെടാം. അപേക്ഷകൾ 90 ദിവസത്തിനകം തീർപ്പാക്കണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ 30 ദിവസംകൂടി നീട്ടാം.
- ആനുകൂല്യം, ശിക്ഷാനടപടി: പരമാവധി പതിനായിരം രൂപ വരെ പ്രതിമാസം ജീവനാംശമായി ലഭിക്കാം. ഒന്നിലധികം ബന്ധുക്കൾ ഉണ്ടെങ്കിൽ പിന്തുടർച്ചാവകാശം അനുസരിച്ച് അവർക്ക് ഏത് അളവിലാണോ വസ്തുവകകൾ ലഭിക്കുന്നത് അതേ അളവിൽ ജീവനാംശ തുകയും വീതിക്കാം. ട്രൈബ്യൂണൽ ഉത്തരവുപ്രകാരം ജീവനാംശം നൽകാത്തവർക്കെതിരെ വാറൻറ് പുറപ്പെടുവിച്ച് ഒരു മാസം വരെയോ പണം അടക്കുന്നതുവരെയോ ജയിൽശിക്ഷ വിധിക്കാം. ഉത്തരവുപ്രകാരം ലഭിക്കേണ്ട തുക കുടിശ്ശികയായാൽ മൂന്നു മാസത്തിനകം ട്രൈബ്യൂണലിനെ സമീപിക്കണം.
- തുക 30 ദിവസത്തിനകം കെട്ടിവെക്കണം: ജീവനാംശം നൽകാൻ ഉത്തരവായാൽ എതിർ കക്ഷി 30 ദിവസത്തിനകം തുക കെട്ടിവെക്കണം. അഞ്ചിനും 18 നും ശതമാനത്തിനും ഇടയിൽ കൂടാത്തതുമായ പലിശ സഹിതം പണം നൽകാനും ഉത്തരവിടാം. മുതിർന്നവർക്ക് ജീവനാംശം നൽകുന്നതിന് അർഹതയുള്ള വസ്തുവകകൾ മറ്റ് അവകാശികൾ കൈമാറ്റം ചെയ്താൽ (വാങ്ങുന്നയാൾക്ക് അറിവുണ്ടെങ്കിൽ) വസ്തു വാങ്ങിയ ആളിൽനിന്ന് ഇൗടാക്കാം. സൗജന്യ കൈമാറ്റമാണെങ്കിലും സാധ്യമാണ്. എന്നാൽ, ഇക്കാര്യങ്ങൾ അറിയാതെ വസ്തു വിലയ്ക്ക് വാങ്ങിയ വ്യക്തിയിൽനിന്ന് ജീവനാംശം ഇൗടാക്കാനാവില്ല.
- ക്രയവിക്രയങ്ങളും ആധാരങ്ങളും റദ്ദാക്കാം: നിയമം പ്രാബല്യത്തിൽ വന്ന 2008 സെപ്റ്റംബർ 24നുശേഷം തങ്ങൾ നടത്തിയ വസ്തു ക്രയവിക്രയങ്ങൾ മുതിർന്നവരുടെ അപേക്ഷപ്രകാരം ആവശ്യമെങ്കിൽ റദ്ദാക്കാം. താൻ എഴുതിയ ഇഷ്ടദാനങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകൾ ലംഘിക്കപ്പെടുന്ന പക്ഷം റദ്ദാക്കണമെന്ന് ട്രൈബ്യൂണലിനോട് ആവശ്യപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.