Posted On
date_range Updated On
date_range കോവിഡ്: പറവൂർ സ്വദേശി അബൂദബിയിൽ മരിച്ചു
പറവൂർ: അബൂദബിയിൽ കോവിഡ് ബാധിച്ച് ചിറ്റാറ്റുകര ആളംതുരുത്ത് പറമ്പൻ സൈമൺ (48) മരിച്ചു. പനി ബാധിച്ച ഇദ്ദേഹം തുടക്കത്തിൽ മരുന്നുകൾ കഴിച്ച് മുറിയിൽതന്നെ താമസിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. മൃതദേഹം അബൂദബിയിൽ സംസ്കരിച്ചു.
കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാൻ ആയിരുന്നു. ഭാര്യ: സോണി. മക്കൾ: അനേന (ഒമ്പതാം ക്ലാസ് വിദ്യാർഥിനി), ആൻലിയ (അഞ്ചാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.