കോട്ടയം: പാറമ്പുഴയിൽ കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും.പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരെ കൊന്ന കേസിൽ ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിനെയാണ് (27) കോട്ടയം പ്രിൻസിപ്പൽ ജില്ല കോടതി ജഡ്ജി എസ്. ശാന്തകുമാരി കുറ്റക്കാരനെന്നു കണ്ടെത്തിയത്.കൊലപാതകം, മോഷണം, മോഷണത്തിനായി ഗുരുതരമായി പരിക്കേൽപിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറിനു കേസ് പരിഗണിച്ച കോടതി േപ്രാസിക്യൂഷനോടു ചില വിവരങ്ങൾ ആരാഞ്ഞ ശേഷം മാറ്റിവെക്കുകയായിരുന്നു.
2015 മേയ് 16നാണ് അർധരാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പൊലീസ് ചാർജ് ചെയ്ത എല്ലാ കേസുകളും കോടതി അംഗീകരിച്ചതായി പബ്ലിക് േപ്രാസിക്യൂട്ടർ രഞ്ജിത് ജോൺ പറഞ്ഞു. കൊല നടത്തിയശേഷം ആഭരണവും പണവുമായി പ്രതി സ്ഥലം വിെട്ടന്നാണ് കേസ്. തുടർന്നു പാമ്പാടി സി.ഐ സാജു വർഗീസിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തർപ്രദേശിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഒരു മാല, രണ്ടു വള, രണ്ടു മോതിരം, രണ്ടു കമ്മൽ എന്നിവയുൾപ്പെടെ എട്ടു പവൻ സ്വർണാഭരണങ്ങൾ, രണ്ടു ടോർച്ച്, 3000 രൂപ, മൂന്ന് വാച്ച്, ഒരു േട്രാളി ബാഗ് എന്നിവ മോഷ്ടിച്ചാണ് നരേന്ദ്രകുമാർ നാടുവിട്ടത്. ഇവയെല്ലാം പിന്നീടു കണ്ടെടുത്തു. അച്ഛനും അമ്മയും ഭാര്യയും കുട്ടിയുമുള്ള കുടുംബത്തിലെ ഏക വരുമാന മാർഗം താനാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതി കോടതിയോടു പറഞ്ഞു. ആകെയുണ്ടായിരുന്ന 74 സാക്ഷികളിൽ 56 പേരെ വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.