സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: യുവാവ് അറസ്​റ്റില്‍

ഇരിട്ടി: കമ്പ്യൂട്ടര്‍ സ്ഥാപനത്തി​​െൻറ മറവില്‍ കാക്കയങ്ങാട്ട്​ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ യു വാവിനെ മുഴക്കുന്ന് പൊലീസ് അറസ്​റ്റുചെയ്തു. കാക്കയങ്ങാട് കൂടലോട് സ്വദേശി കോറോത്ത്​ അബ്​ദുൽ ഗഫൂറാണ്​ (33) അറസ്​ റ്റിലായത്.


ഐ.ബിക്ക് ലഭിച്ച രഹസ്യ വിവരത്തി​​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പാകിസ്താൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍കാളുകള്‍ കാള്‍ റൂട്ടിങ് ഉപകരണം ഉപയോഗിച്ച്​ നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നത്.
2018 മുതല്‍ കാക്കയങ്ങാട്-മുഴക്കുന്ന് റോഡില്‍ സിപ്​ സോഫ്റ്റ് ടെക്‌നോളജി എന്ന കമ്പ്യൂട്ടര്‍ സര്‍വിസ് സ​െൻററി​​െൻറ മറവിലായിരുന്നു തട്ടിപ്പ്. മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്കും സര്‍ക്കാറിനും വലിയ നഷ്​ടം വരുത്തിവെക്കുന്ന രീതിയിലുള്ള തട്ടിപ്പാണ് നടത്തിയത്.

കമ്പ്യൂട്ടർ, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, കാള്‍ റൂട്ടിങ് ഉപകരണം എന്നിവ പിടിച്ചെടുത്തു. എന്നാൽ, ഗള്‍ഫിലും യൂറോപ്പിലുമുള്ളവർക്ക് ഫോൺ റീചാര്‍ജ് ചെയ്തുനൽകുക മാത്രമാണ് ചെയ്തതെന്നും പാക് ബന്ധമില്ലെന്നും​ ഗഫൂർ പൊലീസിന്​ മൊഴി നൽകി. കേരള വിഷന്‍ നെറ്റ്​വര്‍ക് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന്​​ പൊലീസ്​ പറഞ്ഞു. ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്ന്​ പറയുന്നു. ഐ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗഫൂറിനെ വിശദമായി ചോദ്യം ചെയ്തു.

Tags:    
News Summary - Parallel Telephone Exchange: Youth Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.