കോവിഡ്:​ എറണാകുളം​ മാർക്കറ്റ്​ അടച്ചു;​ മറൈൻ ഡ്രൈവിൽ സമാന്തര വിപണിയൊരുക്കി വ്യാപാരികൾ

കൊച്ചി: വ്യാപാരികൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ എറണാകുളത്ത്​ മാർക്കറ്റ്​ അടച്ചുപൂട്ടിയ സാഹചര്യത്തിൽ മറൈൻ ഡ്രൈവിൽ വ്യാപാരികളുടെ സമാന്തര കച്ചവടം. വ്യാപാരികളും ഉപഭോക്താക്കളുമായി നൂറു കണക്കിന്​ ആളുകളാണ്​ മറൈൻ ഡ്രൈവിലെ സമാന്തര മാർക്കറ്റിലുള്ളത്​. സാമൂഹ്യ അകലം പാലിക്കണമെന്ന്​ പൊലീസ്​ നിർദേശിച്ചിട്ടുണ്ട്​.

സ​​​െൻറ്​ ഫ്രാൻസിസ്​ കത്തീഡ്രൽ മുതൽ പ്രസ്​ ക്ലബ്​ റോഡ്​ വരെയുള്ള മാർക്കറ്റി​​​​െൻറ ഭാഗങ്ങളാണ്​ അടച്ചത്​. മുമ്പ്​ രോഗം കണ്ടെത്തിയ ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാര​​​​​െൻറ സഹപ്രവർത്തകർക്ക്​ ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നടപടി.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കലക്​ടർ നിർദേശം നൽകിയിരുന്നു.

Tags:    
News Summary - parallel market in marine drive due to lock eranakulam market -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.