മലപ്പുറം: പന്താവൂർ ഇർഷാദ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ ദൃസാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് പൊലീസ് ശ്രമം. പ്രതികൾ ഇർഷാദിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കഴുത്തിലെ എല്ലുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. ഒപ്പം ആന്തരിക മുറിവുകളുമുണ്ട്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അപേക്ഷ നൽകിയിട്ടുണ്ട്. കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കസ്റ്റഡിയിൽ ലഭിക്കുകയുള്ളൂ. മൃതദേഹം കൊണ്ടുപോയ കാർ വൃത്തിയാക്കിവരെയും ചോദ്യം ചെയ്യും.
ക്ലോറോഫോം ഉപയോഗിച്ച് മയക്കാനുള്ളള്ള ശ്രമം പരാജയപ്പെട്ടപ്പോൾ, ഇർഷാദിനെ അടിച്ചു വീഴ്ത്തിയ ശേഷം, കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികൾ പോലീസിനോട് സമ്മതിച്ചത്. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. ഇർഷാദ് ധരിച്ചിരുന്ന അടിവസ്ത്രം, ഏലസ്സ്, മുമ്പ് നടന്ന വാഹനാപകടത്തിൽ നഷ്ടമായ പല്ല് എന്നിവ പ്രകാരം മൃതദേഹം ബന്ധുക്കൾ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ മൃതദേഹം ഇർഷാദിന്‍റേത് തന്നെയെന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്താൻ ഡി.എൻ.എ പരിശോധനയും നടത്തും. ആറ് മാസം മുൻപ് കാണാതായ പന്താവൂർ സ്വദേശി ഇർഷാദിനെ സുഹൃത്തുക്കളായ എബിൻ , സുഭാഷ് എന്നിവർ ചേർന്ന് പണം കൈക്കലാക്കിയ ശേഷം കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് കേസ്.
അതേസമയം കൊലപാതകക്കേസിൽ പ്രതികളുടെ മൊഴി വിശ്വസനീയമല്ലെന്ന് ഇർഷാദിെൻറ ബന്ധുക്കൾ പറഞ്ഞു. പഞ്ചലോഹവിഗ്രഹം നൽകാമെന്നുപറഞ്ഞ് ഇർഷാദിെൻറ കൈയിൽനിന്ന് പണം കൈപ്പറ്റിയശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ, സംഭവദിവസം ജോലി ആവശ്യാർഥം ഒന്നാംപ്രതി സുഭാഷിനൊപ്പം കോഴിക്കോട്ടേക്ക് പോകുകയാണെന്നാണ് ഇർഷാദ് വീട്ടുകാരോട് പറഞ്ഞത്.
രാത്രി ഒമ്പതിന് ലാപ്ടോപ്പും വസ്ത്രങ്ങളും മൂന്നു ലക്ഷം രൂപയുമടങ്ങിയ ബാഗുമായി കാറിൽ കയറി പോകുന്നതാണ് അവസാനമായി വീട്ടുകാർ കണ്ടത്. നല്ല മഴയുള്ള സമയമായതിനാൽ കാറിൽ വന്നത് ആരെന്ന് കാണാൻ സാധിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു.
അഞ്ചു വർഷമായി ഇർഷാദിന് സുഭാഷിനെ പരിചയമുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും എട്ടു മാസമായിട്ടേ വീട്ടുകാർ സുഭാഷിനെ കാണാൻ തുടങ്ങിയിട്ടുള്ളൂ. ഇലക്ട്രോണിക്സ് സാധന വിൽപനയുമായി ബന്ധപ്പെട്ട് മുമ്പും ഇർഷാദ് പലരുമായി പണമിടപാട് നടത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിറ്റേന്നും പണം ലഭിക്കാനുള്ളവർ ഇർഷാദിനെത്തേടി വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.