‘നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ല, പ്രായോഗികമെങ്കിൽ ഒപ്പം നിൽക്കും’; കേരളത്തിന് അതിവേഗ റെയിൽപാത വേണമെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: ആർ.ആർ.ടി.എസ് പദ്ധതിയിൽ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയിൽനിന്ന് മാറ്റാൻ പോകുന്നു എന്നുപറഞ്ഞ് ബഹളം വെച്ചതാണ് സി.പി.എമ്മെന്നും ഇപ്പോൾ എല്ലാവരും ചേർന്ന് എതിർക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. അതിവേഗ റെയിൽ പാത വരുന്നതിന് എതിരല്ല. നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ല. എന്നാൽ യാതൊരു പഠനവുമില്ലാതെ പത്തുവർഷത്തെ ഭരണം കഴിഞ്ഞു പോകുന്ന പോക്കിന് ചുമ്മാ ഒരു പദ്ധതി പ്രഖ്യാപിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

“വ്യവസായ മന്ത്രിയടക്കം എന്തെല്ലാമാണ് പറഞ്ഞത്. ഈ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയേക്കുറിച്ച് മുമ്പുതന്നെ കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. അത് ഞാൻ പറഞ്ഞാലാണ് കുഴപ്പം. മുഖ്യമന്ത്രിക്ക് പറയാം, പ്രതിപക്ഷ നേതാവ് പറയാൻ പാടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശ്രീധരനെ കൊച്ചി മെട്രോയിൽനിന്ന് മാറ്റാൻ പോകുന്നുവെന്ന് പറഞ്ഞ് കഥയിറക്കി സമരം ചെയ്തവരാണിവർ. ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ല. ഞങ്ങൾ ഇതിനെതിരല്ല. കേരളത്തിലെ അടിസ്ഥാന സൗകര്യം വികസിക്കണം, അതിവേഗ റെയിൽപാത വരണം. എന്നാലത് കൃത്യമായ പരിശോധനകൾ നടത്തി കേരളത്തിന് അനുയോജ്യമായ ഒന്നാകണം. അത് കേന്ദ്രം കൊണ്ടുവന്നാലും പിന്തുണക്കും. പത്തുവർഷത്തെ ഭരണം കഴിഞ്ഞു പോകുന്നപോക്കിന് ചുമ്മാ ഒരു പദ്ധതി പ്രഖ്യാപിക്കുകയാണ്” -വി.ഡി. സതീശൻ പറഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന റാ​പ്പി​ഡ് റെ​യി​ൽ പ​ദ്ധ​തി കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കൊ​ല്ലം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ഈ ​പ​ദ്ധ​തി സാ​ധ്യ​മാ​കു​മെ​ന്നും നേരത്തെ ഇ ​ശ്രീ​ധ​ര​ൻ പറഞ്ഞുരുന്നു. ആ​ർ.​ആ​ർ.​ടി​യേ​ക്കാ​ൾ അ​തി​വേ​ഗ റെ​യി​ൽ​വേ​യാ​ണ് കേ​ര​ള​ത്തി​ന് അ​നു​യോ​ജ്യം. ഇ​വ ത​മ്മി​ൽ വേ​ഗ​ത​യി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. സ​ർ​ക്കാ​റി​ന്റേ​ത് ഇ​ല​ക്ഷ​ൻ സ്റ്റ​ണ്ട് മാ​ത്ര​മാ​ണ്. തെ​ര​ഞ്ഞ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള പ്ര​ചാ​ര​ണം ആ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ ​സ്പീ​ഡ് റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കുമെന്നും ശ്രീധരൻ വ്യക്തമാക്കി. ഇ​ത് കേ​ന്ദ്ര​ത്തി​ന്റെ പ​ദ്ധ​തി​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ മാ​ത്രം ആ​ണ്. ഇ​പ്പോ​ഴ​ത്തെ എ​തി​ർ​പ്പ് താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കേ​ന്ദ്രം വ​ഴി കാ​ണും. അ​തി​വേ​ഗ റെ​യി​ൽ​വേ​യു​ടെ ശ​രാ​ശ​രി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 200 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ലാ​യി​രി​ക്കു​മ്പോ​ൾ റാ​പ്പി​ഡ് റെ​യി​ലി​ന്റേ​ത് കേ​വ​ലം 70-75 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി മു​ട​ക്കി​യ​ത് താ​നാ​ണെ​ന്നു​ള്ള പ​രാ​മ​ർ​ശം തെ​റ്റാ​ണ്. അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി തു​ട​ക്ക​മി​ട്ട​ത് സി.​പി.​എ​മ്മാ​ണ്.

2010ൽ ​ജ​പ്പാ​ൻ വി​ദ​ഗ്ധ​ർ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​തി​വേ​ഗ റെ​യി​ൽ കേ​ര​ള​ത്തി​ൽ പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2016ൽ ​താ​ൻ പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു​വെ​ങ്കി​ലും, വ​ലി​യ ചി​ല​വ് വ​രു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി​യി​ൽ നി​ന്നും പി​ന്മാ​റി കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​ത്തി​ലും ന​യ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളി​ലും ഇ. ​ശ്രീ​ധ​ര​ൻ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ആർ.ആർ.ടി.എസിന് നാലുഘട്ടം

അതിവേഗ റെയിൽപാത (ആർ.ആർ.ടി.എസ്) പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ട്രാവൻകൂർ ലൈൻ, അതിനൊപ്പം തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027ൽ നിർമാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കാനും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർകോട് ലൈൻ പൂർത്തിയാക്കാനുമാണ് നിർദേശമുള്ളത്.

പദ്ധതി അയൽ സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാനാകും. ഘട്ടങ്ങളായി, എന്നാൽ സമാന്തരമായുള്ള സമയക്രമത്തിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ എ.ആർ.ടി.എസ് ശൃംഖല (തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർഥ്യമാക്കാൻ സാധിക്കുമെന്നുമാണ് സർക്കാർ കരുതുന്നത്.

Tags:    
News Summary - VD Satheesan says he is not against developmental projects and Kerala needs high speed rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.