പന്തളത്ത് സംഘർഷം തുടരുന്നു; ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു

പത്തനംതിട്ട: നിരോധനാജ്ഞ നിലനിൽക്കെ പന്തളത്ത് ബി.ജെ.പി-സി.പി.എം സംഘർഷം. ബി.ജെ.പി ഹർത്താലിനോടനുബന്ധിച്ച് സി.ഐ.ടി.യു പ്രവർത്തകനായ ഒാട്ടോ തൊഴിലാളി ബിനോയ്(45)ക്ക് ഹർത്താലനുകൂലികളുടെ മർദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാത്രി 8.30ന് പന്തളം പോന്തല്ലൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ കടക്കാട് മേലൂത്ത് അജിത്തി(38)ന് വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. 

Tags:    
News Summary - Panthalam RSS activist Injured goons-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.