പാലയൂരിൽ കോവിഡ് ബാധിതരായ ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ
വീറോടെ രണ്ടാംഘട്ടം; വയനാട്ടിൽ കുതിപ്പ്, കോട്ടയം പിന്നിൽ
പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി
പാലക്കാട്: സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകുന്നു. ഇവിടെ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി. ഒടുവിൽ ആദ്യം പണിമുടക്കിയ യന്ത്രം തകരാർ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്.
രാവിലെ യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ, ഇത് പണിമുടക്കിയതോടെ മൂന്നാമത് മറ്റൊരു യന്ത്രം എത്തിച്ചു. എന്നാൽ, ഇതും തകരാറിലാവുകയായിരുന്നു.
ഇതേത്തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോളിങ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. മുഴുവനാളുകളും വോട്ടുചെയ്തെന്ന് ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നിരവധി പേർ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രവർത്തകർ ആരോപിച്ചു.
(തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്ത് പത്താം വാർഡിൽ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ കൈക്കുഞ്ഞുങ്ങളുമായി എത്തി രാവിലെ 7.30 ഓടെ വോട്ട് ചെയ്ത് മടങ്ങുന്ന സ്ത്രീകൾ. ബൂത്തിൽ പോളിങ് തുടങ്ങിയത് മുതൽ നീണ്ട നിരയായിരന്നു)
പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ പോളിങ് വൈകുന്നു
പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ പോളിങ് വൈകുന്നു. ഇവിടെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ ഇതും പ്രവർത്തിക്കാത്തതിനെ തുടർന്നാണ് വോട്ടിങ് വൈകുന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
അതിനിടെ മൂന്നാമതും വോട്ടിങ് യന്ത്രം എത്തിച്ചിട്ടുണ്ട്. വോട്ട് ചെയ്യാനെത്തിയ നിരവധി പേർ മടങ്ങിയതായി രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.
ഒന്നാം ഘട്ടത്തിലെ പോളിങ് 73.12%
തിരുവനന്തപുരം: എട്ടിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട പോളിങ് അന്തിമ കണക്കിൽ 73.12 ശതമാനം. 2015ൽ ഇൗ ജില്ലകളിൽ 75.74 ശതമാനമായിരുന്നു പോളിങ്. കോവിഡ് മഹാമാരിക്കിടയിലും രണ്ടര ശതമാനത്തിെൻറ (2.62) കുറേവ ഉണ്ടായുള്ളൂ.
ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴ ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. രണ്ട് കോർപറേഷനുകളിലും 2015 നെക്കാൾ പോളിങ് കുറവാണ്. പോളിങ് ശതമാനം ഇങ്ങനെ: ( 2015 ലേത് ബ്രാക്കറ്റിൽ) തിരുവനന്തപുരം 70.04 (71.9), കൊല്ലം 73.80 (74.9), പത്തനംതിട്ട 69.72 (72.5), ആലപ്പുഴ 77.40 (79.7), ഇടുക്കി 74.68 (79.7). 2015 ലേതിനെക്കാൾ ഏറ്റവും കുറവ് വന്നത് ഇടുക്കി ജില്ലയിലാണ്-5.02 ശതമാനം. പത്തനംതിട്ടയിൽ 2.78 ശതമാനവും ആലപ്പുഴയിൽ 2.3 ശതമാനവും കുറഞ്ഞു. തിരുവനന്തപുരത്ത് 1.86 ശതമാനമാണ് കുറവ്. കൊല്ലത്ത് 1.1 ശതമാനം.
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിൽ 59.96 ശതമാനം പേർ വോട്ട് ചെയ്തു. കഴിഞ്ഞതവണ 62.9 ശതമാനമായിരുന്നു. കൊല്ലം കോർപറേഷനിൽ 66.21 ശതമാനമാണ് പോളിങ്. 2015 ൽ 69.9 ശതമാനമായിരുന്നു. പോളിങ് ശതമാനത്തിെൻറ അടിസ്ഥാനത്തിൽ കൂട്ടലും കിഴിക്കലും നടത്തുകയാണ് സ്ഥാനാർഥികളും പാർട്ടികളും. ഡിസംബർ 16നാണ് വോെട്ടണ്ണൽ.
ആകെ പോളിങ്- 6.67 ശതമാനത്തിൽ (സമയം 8.05)
കോട്ടയം-4.5
തൃശൂർ-6.79
എറണാകുളം-6.04
വയനാട്-7.09
പാലക്കാട്-6.35
കോർപറേഷൻ
തൃശൂർ-3.3
കൊച്ചി-3.6
പോളിങ് ആരംഭിക്കുന്നതിനു മുമ്പ് വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര
തൃശൂർ: പോളിങ് ആരംഭിക്കുന്നതിന് മുമ്പ് വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ. 7 മണിക്ക് പോളിങ് ആരംഭിക്കാനിരിക്കെ മന്ത്രി 6.55ന് വോട്ട് ചെയ്തത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുക്കണമെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി ഔചിത്യം പാലിച്ചില്ലെന്നും അക്കരെ പറഞ്ഞു.
വയനാട് ജില്ലയിലെ ഗവ.എൽ.പി സ്കൂൾ ലക്കിടിയിൽ രാവിലെ 7.14 ഓടെ വോട്ടു ചെയ്യാനെത്തിയവരുടെ നിര. ഫോട്ടോ: ബൈജു കൊടുവള്ളി
കോട്ടയം ജില്ലയിലെ പോളിങ് ബൂത്തിൻ നിന്നുള്ള ദൃശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.