പാലയൂരിൽ കോവിഡ് ബാധിതരായ ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ
വീറോടെ രണ്ടാംഘട്ടം; വയനാട്ടിൽ കുതിപ്പ്, കോട്ടയം പിന്നിൽ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ടത്തിലും ജനം കോവിഡിെന അവഗണിച്ച് ആവേശത്തോടെ വോട്ട് ചെയ്തു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 76.38 ശതമാനമാണ് പോളിങ്. 2015ൽ 78.74 ശതമാനമായിരുന്നു. അത് മറികടന്നിെല്ലങ്കിലും മഹാമാരി കാലത്ത് മികച്ചതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന പോളിങ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയ വയനാട് ഇക്കുറിയും കുതിപ്പ് ആവർത്തിച്ചു. കുറവ് കോട്ടയത്താണ്. കൊച്ചി, തൃശൂർ കോർപറേഷനുകളിൽ പോളിങ് കുറഞ്ഞു.
പ്രിസൈഡിങ് ഒാഫിസർമാരുടെ ഡയറിയിലെ വിവരം കൂടി വരുേമ്പാൾ കണക്കിൽ നേരിയ മാറ്റം വരാം. ഒന്നാംഘട്ടത്തിൽ അഞ്ച് തെക്കൻ ജില്ലകളിൽ 73.13 ശതമാനം പേർ വോട്ട് ചെയ്തിരുന്നു.
ജില്ലകളിലെ പോളിങ് ശതമാനം: (2015ലെ പോളിങ് ശതമാനം ബ്രാക്കറ്റിൽ). കോട്ടയം 73.92 (78.3), എറണാകുളം 77.13 (78.5), തൃശൂർ 75.05 (76.5), പാലക്കാട് 78.01 (78.9), വയനാട് 79.51 (81.5).
കോർപറേഷനുകളിലെ പോളിങ് ശതമാനം: (2015ലെ ശതമാനം ബ്രാക്കറ്റിൽ). കൊച്ചി 62.01 (69.62), തൃശൂർ 63.77 (71.88). ലഭ്യമായ കണക്ക് പ്രകാരം ഒരു ജില്ലയിലും പോളിങ് 2015 നെ മറികടന്നില്ല. തുടക്കം മുതൽ വോട്ട് ചെയ്യാൻ വൻ തിരക്കായിരുന്നു. ചുരുക്കം ചില ബൂത്തുകളിൽ യന്ത്രത്തകരാർ മൂലം വോെട്ടടുപ്പ് വൈകി.
ആദ്യ ഒരു മണിക്കൂറിൽ 6.50 ശതമാനം പേർ വോട്ട് ചെയ്തു. ഉച്ചക്ക് ഒന്നിന് 52.04 ശതമാനമെത്തി. അവസാന സമയങ്ങളിൽ കോവിഡ് രോഗികളും സമ്പർക്ക വിലക്കിലായവരും പി.പി.ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു. ഇൗരാറ്റുപേട്ട (85.35 ശതമാനം), മൂവാറ്റുപുഴ, പെരുമ്പാവൂർ, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, ചിറ്റൂർ തത്തമംഗലം, ചെർപ്പുളശ്ശേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിൽ 80 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി.
വയനാട്ടിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. കൽപറ്റ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വാകേരി മടൂർ കരുണാകരൻ (45) ആണ് മരിച്ചത്. വയനാട്ടിലും എറണാകുളത്തും ഓരോ വോട്ടർമാരും കുഴഞ്ഞു വീണുമരിച്ചു.
| ജില്ല | പോളിങ് ശതമാനം |
| കോട്ടയം | 73.92 % |
| എറണാകുളം | 77.13 % |
| തൃശൂർ | 75.05 % |
| പാലക്കാട് | 78.01 % |
| വയനാട് | 79.51 % |
| ആകെ | 76.38 % |
കൊച്ചി കോർപറേഷൻ = 60.04 %, തൃശൂർ കോർപറേഷൻ= 62.19 %
ഒന്നാംഘട്ട വോട്ടെടുപ്പിലെ ശതമാനം = 73.12
(രാത്രി 8.45 വരെ ലഭ്യമായത്)
ജില്ലയിലെ പോളിങ് ശതമാനം - 73.92%
ആകെ വോട്ടു ചെയ്തത് 1192838 പേര്‍
പുരുഷന്‍മാര്‍-76.87%
വോട്ടു ചെയ്തത് 600063 പേര്‍
സ്ത്രീകള്‍-71.16%
വോട്ടു ചെയ്തത് 592773പേര്‍
ട്രാന്‍സ് ജെന്‍ഡറുകള്‍-2
മുനിസിപ്പാലിറ്റികള്‍
ചങ്ങനാശേരി- 71.22
കോട്ടയം- 72.01
വൈക്കം- 75.99
പാലാ -71.05
ഏറ്റുമാനൂര്‍-71.97
ഈരാറ്റുപേട്ട -85.35
ബ്ലോക്ക് പഞ്ചായത്തുകള്‍
പാമ്പാടി -74.82
മാടപ്പള്ളി -70.97
വൈക്കം -80.2
കാഞ്ഞിരപ്പളളി -73.43
പള്ളം -73.94
വാഴൂര്‍ -74.26
കടുത്തുരുത്തി -75.47
ഏറ്റുമാനൂര്‍ -75.83
ഉഴവൂര്‍- 70.15
ളാലം -72.95
ഈരാറ്റുപേട്ട -74.95
ഗ്രാമപഞ്ചായത്തുകള്‍
🔹വൈക്കം ബ്ലോക്ക്
തലയാഴം -81.2
ചെമ്പ് -80.1
മറവന്‍തുരുത്ത് -80.95
റ്റി.വി. പുരം -81.57
വെച്ചൂര്‍ -77.75
ഉദയനാപുരം-79.46
🔹കടുത്തുരുത്തി ബ്ലോക്ക്
കടുത്തുരുത്തി - 73.24
കല്ലറ -74.17
മുളക്കുളം -75.37
ഞീഴൂര്‍- 74.12
തലയോലപ്പറമ്പ് - 73.2
വെള്ളൂര്‍ -77.55
🔹ഏറ്റുമാനൂര്‍ ബ്ലോക്ക്
നീണ്ടൂര്‍- 76.27
കുമരകം -80.89
തിരുവാര്‍പ്പ് -80.15
ആര്‍പ്പൂക്കര -74.63
അതിരമ്പുഴ -69.3
അയ്മനം - 77.04
🔹ഉഴവൂര്‍ ബ്ലോക്ക്
കടപ്ലാമറ്റം -72.62
മരങ്ങാട്ടുപ്പള്ളി -69.8
കാണക്കാരി -69.19
വെളിയന്നൂര്‍ -73.78
കുറവിലങ്ങാട് -73.27
ഉഴവൂര്‍ -66.72
രാമപുരം -70.63
മാഞ്ഞൂര്‍ -68.01
🔹ളാലം ബ്ലോക്ക്
ഭരണങ്ങാനം- 71.93
കരൂര്‍ -70.53
കൊഴുവനാല്‍ -76.18
കടനാട് -74.61
മീനച്ചില്‍ -73.39
മുത്തോലി -72.37
🔹ഈരാറ്റുപേട്ട ബ്ലോക്ക്
മേലുകാവ് -74.06
മൂന്നിലവ് -76.4
പൂഞ്ഞാര്‍ -75.62
പൂഞ്ഞാര്‍ തെക്കേക്കര -71.4
തീക്കോയി -76.3
തലനാട് -78.32
തലപ്പലം- 77.36
തിടനാട് -74.1
🔹പാമ്പാടി ബ്ലോക്ക്
അകലക്കുന്നം -73.01
എലിക്കുളം -73.07
കൂരോപ്പട -75.37
പാമ്പാടി -75.3
പള്ളിക്കത്തോട് -77
മണര്‍കാട് -75.58
കിടങ്ങൂര്‍ -72.57
മീനടം -77.7
🔹മാടപ്പള്ളി ബ്ലോക്ക്
മാടപ്പള്ളി -69.47
പായിപ്പാട് -73.59
തൃക്കൊടിത്താനം -70.27
വാകത്താനം -73.71
വാഴപ്പള്ളി- 68.83
🔹വാഴൂര്‍ ബ്ലോക്ക്
ചിറക്കടവ്- 74.04
കങ്ങഴ -75.39
നെടുംകുന്നം -73.09
വെള്ളാവൂര്‍ -74.93
വാഴൂര്‍ -74.91
കറുകച്ചാല്‍ - 73.56
🔹കാഞ്ഞിരപ്പള്ളി ബ്ലോക്ക്
മണിമല -71.73
എരുമേലി -71.18
കാഞ്ഞിരപ്പള്ളി -73.39
കൂട്ടിക്കല്‍- 79.41
മുണ്ടക്കയം- 72.97
കോരുത്തോട് -80.46
പാറത്തോട് - 72.27
🔹പള്ളം ബ്ലോക്ക്
കുറിച്ചി -74.69
പനച്ചിക്കാട്- 74.78
പുതുപ്പള്ളി- 73.44
വിജയപുരം -72.52
അയര്‍ക്കുന്നം -73.83
അങ്കമാലി: വോട്ട് ചെയ്ത ഉടൻ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. നെടുമ്പാശ്ശേരി മേയ്ക്കാവ് വടക്കേടത്ത് ചാത്തപ്പനാണ് (86) മരിച്ചത്. പോളിങ് ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
കൊടുങ്ങല്ലൂർ നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിലെ ബൂത്തായ ജെ ടി എസ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തുന്ന കോവിഡ് രോഗികളുംനിരീക്ഷണത്തിൽ ഇരിക്കുന്നവരും
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജില്ലയിൽ സമാധാനപരമായി പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലും സംതൃപ്തിയിലുമാണ് ജില്ലാ ഭരണകേന്ദ്രം. വെബ് കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയ 38 പോളിങ് ബൂത്തുകളിലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തില്ല.
വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7 ബൂത്തുകളിലും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിലും വെങ്ങോല ഗ്രാമ പഞ്ചായത്തിലെ നാല് ബൂത്തുകളിലും എടത്തല ഗ്രാമ പഞ്ചായത്തിൽ 10 ഇടങ്ങളിലും ഇടവനക്കാട് ഗ്രാമ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിലും നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ മൂന്ന് ഇടങ്ങളിലും ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ നാല്
ബൂത്തുകളിലും തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിൽ രണ്ട് സ്ഥലങ്ങളിലും തിരുമാറാടി, പാലക്കുഴ, നെടുമ്പാശ്ശേരി,കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിൽ ഓരോ ബൂത്തുകളിൽ ആണ് വെബ് കാസ്റ്റിംഗ് ഒരുക്കിയിരുന്നു. ഈ കേന്ദ്രങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ചു. കളക്ടറേറ്റ് കേന്ദ്രീകരിച്ചാണ് വെബ് കാസ്റ്റിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.
തൃശൂരിൽ പോളിങ് ബൂത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് പ്രവേശിക്കുന്ന കോവിഡ് ബാധിതന് കിറ്റ് ധരിച്ച ജീവനക്കാരൻ സാനിറ്റൈസർ നൽകുന്നു
മുൻസിപ്പാലിറ്റികൾ
കോട്ടയം
കോട്ടയം - 71.25
വൈക്കം - 75.23
ചങ്ങനാശേരി - 69.13
പാല- 70.35
ഏറ്റുമാനൂർ - 70.60
ഈരാറ്റുപേട്ട - 84.16
എറണാകുളം
തൃപ്പൂണിത്തുറ - 74.12
മുവാറ്റുപുഴ - 83.59
കോതമംഗലം - 78.39
പെരുമ്പാവൂർ - 80.76
ആലുവ - 74.44
കളമശേരി - 73.25
നോർത്ത് പറവൂർ - 80.18
അങ്കമാലി- 79.87
ഏലൂർ - 80.78
തൃക്കാക്കര - 70.22
മരട് - 77.72
പിറവം - 75.88
കൂത്താട്ടുകുളം - 79.43
തൃശൂർ
ഇരിങ്ങാലക്കുട - 72.62
കൊടുങ്ങല്ലൂർ - 74.86
കുന്നംകുളം - 75.51
ഗുരുവായൂർ- 71.29
ചാവക്കാട് - 73.12
ചാലക്കുടി -74.88
വടക്കാഞ്ചേരി- 76.17
പാലക്കാട്
ഷൊർണ്ണൂർ - 73.12
ഒറ്റപ്പാലം - 71.76
ചിറ്റൂർ തത്തമംഗലം- 81.26
പാലക്കാട് - 65.31
മണ്ണാർക്കാട് - 74.46
ചെർപ്പുളശേരി -79.13
പട്ടാമ്പി -77.52
വയനാട്
മാനന്തവാടി - 78.95
സുൽത്താൻ ബത്തേരി - 78.05
കൽപ്പറ്റ -77.86
കേരള ചലചിത്ര അക്കാദമി ചെയർമാൻ കമൽ കൊടുങ്ങല്ലൂർ നഗരസഭയിലെ ജെ.ടി.എസ്. ബൂത്തിൽ വോട്ട് ചെയ്യാൻ നിൽക്കുന്നു.
ജില്ലയിൽ വോട്ടിംഗ് ശതമാനം 76.05%
ആകെ 475637 പേർ വോട്ട് ചെയ്തു
പുരുഷന്മാർ - 233161
സ്ത്രീകൾ - 242475
ട്രാൻസ്ജെൻഡേഴ്സ് - 1
പുരുഷന്മാര്‍ - 73.17
സ്ത്രീകള്‍ - 72.42
ട്രാന്‍സ്‌ജെന്‍ഡര്‍ - 17.39
കോര്‍പ്പറേഷന്‍ - 61.34
നഗരസഭകള്‍
ചാലക്കുടി - 74.66
ഇരിങ്ങാലക്കുട - 71.07
കൊടുങ്ങല്ലൂര്‍ - 73.52
ചാവക്കാട് - 72.68
ഗുരുവായൂര്‍ - 69.34
കുന്നംകുളം - 74.67
വടക്കാഞ്ചേരി - 74.2
എറണാകുളം ജില്ല പോളിംഗ് 66.67 % കടന്നു
ബ്ലോക്ക് പഞ്ചായത്തുകള്‍
മതിലകം- 66.12%
അന്തിക്കാട് - 67.59%
ചേര്‍പ്പ് - 68.55%
കൊടകര - 70.99%
ചാവക്കാട് - 62.2%
വെള്ളാങ്കല്ലൂര്‍ - 68.61%
മാള - 66.57%
ചാലക്കുടി - 67.71%
ഇരിങ്ങാലക്കുട - 69.36%
ചൊവ്വന്നൂര്‍ - 67.85%
വടക്കാഞ്ചേരി - 70.45%
പഴയന്നൂര്‍ - 68.47%
ഒല്ലൂക്കര - 69.24%
പുഴയ്ക്കല്‍ - 68.55%
മുല്ലശ്ശേരി - 63.39%
തളിക്കുളം - 63,27%
തൃശൂർ: കോർപറേഷനിലെ പോളിംഗ് ശതമാനം 50 കടന്നു. 52.32 ശതമാനമാണ് ഇതുവരെയുള്ള പോളിംഗ്. 67982
പുരുഷന്മാരും 68388 സ്ത്രീകളുമാണ് ഇത് വരെ വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.