കൈപ്പത്തി ചിഹ്നം ചെറുതായി; മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് തിരുവഞ്ചൂരി​ന്‍റെ പരാതി

കോട്ടയം: ബാലറ്റ് പേപ്പറില്‍ കൈപ്പത്തി ചിഹ്നം ചെറുതായിട്ടാണ് അച്ചടിച്ചിരിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക്​ പരാതി നല്‍കി. മറ്റു സ്ഥാനാര്‍ഥികളുടെ ചിഹ്നത്തേക്കാള്‍ ചെറുതാണ് കൈപ്പത്തി ചിഹ്​നം എന്നാണ്​ പരാതി.

ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെ ഫോണില്‍ ബന്ധപ്പെട്ട് പരാതിയറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തി​െൻറ നിർദേശ പ്രകാരം പരാതി ഇ-മെയില്‍ ചെയ്തു.

വലുപ്പവ്യത്യാസം വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ബാലറ്റ് പേപ്പറില്‍ എല്ലാ ചിഹ്നത്തിനും ഒരേ വലുപ്പം നല്‍കി വീണ്ടും അച്ചടിക്കാന്‍ കോട്ടയത്തെ റിട്ടേണിങ് ഓഫിസര്‍ക്ക് നിർദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

Tags:    
News Summary - Palm sign slightly; Thiruvanchoori's complaint to the Chief Electoral Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.