പള്ളിക്കത്തോട് (കോട്ടയം): തോക്കുകളും വെടിയുണ്ടകളും നിർമിച്ച് വ്യാപകമായി വിറ്റ കേസ ിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ റെയ്ഡ് തുടരുന്നു. കോട്ടയം പാമ്പാടിയിലെ രണ്ട് കേന്ദ്രങ്ങ ൾ, മണർകാട്, ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ ഒന്നിലധികം കേന്ദ്രങ്ങൾ എന്നിവിടങ്ങളി ലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പരിശോധന. എന്നാൽ, തോക്കൊന്നും കെണ്ടത്താനായില്ല.
കൈമാറിയ മുഴുവൻ തോക്കുകളും കണ്ടെടുക്കുംവരെ റെയ്ഡ് തുടരാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം. തോക്കുകൾ വാങ്ങിയ ചിലർ പേര് അടക്കമുള്ളവ രഹസ്യമായി സൂക്ഷിച്ചാണ് ഇടപാട് നടത്തിയത്. ഇത്തരക്കാരെ പ്രതികളിൽനിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനിടെ പള്ളിക്കത്തോട്ടിലെത്തിയ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പ്രധാന പ്രതികളായ മനേഷ് കുമാർ, ബിനേഷ് കുമാർ, രാജൻ എന്നിവരെ ചോദ്യംചെയ്തു.
അന്വേഷണസംഘത്തിൽനിന്ന് ഇവർ വിശദാംശങ്ങൾ തേടി.പള്ളിക്കത്തോട് തോക്ക് കേസിൽ ഇതുവരെ ബി.ജെ.പി പ്രവർത്തകനടക്കം പത്ത് പേരാണ് അറസ്റ്റിലായത്. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ആറ് റിവോൾവറുകളും ഒരു നാടൻ തോക്കും നാൽപതിൽപരം വെടിയുണ്ടകളും വെടിമരുന്നും തോക്ക് നിർമാണത്തിന് ആവശ്യമായ സാമഗ്രികളും പിടികൂടി.
തോക്ക് നിർമാണ സംഘത്തിലുള്ള പള്ളിക്കത്തോട് സ്വദേശികളായ മനേഷ് കുമാർ, ബിനേഷ് കുമാർ, രാജൻ, രതീഷ് ചന്ദ്രൻ, സംഘത്തിന് വെടിമരുന്ന് നൽകിയ തോമസ് മാത്യു, സംഘത്തിൽനിന്ന് തോക്ക് വാങ്ങിയ പള്ളിക്കത്തോട് സ്വദേശി കെ.എൻ. വിജയൻ, മാന്നാർ സ്വദേശി എം.ജെ. ലിജോ, മണർകാട് മാലം സ്വദേശി മനോജ് പി. ജോസഫ്, പത്തനാട് സ്വദേശി സ്റ്റാൻലി എം. ജോൺസൺ, റാന്നി സ്വദേശി ജേക്കബ് മാത്യു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ കെ.എൻ. വിജയൻ പള്ളിക്കത്തോട്ടിലെ ബി.ജെ.പി പ്രവർത്തകനും സ്റ്റാൻലി പീരുമേട് ജയിലിലെ വാർഡനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.