Posted On
date_range Updated On
date_range കോഴിക്കോട്ടെ ഫലസ്തീൻ റാലി: തീരുമാനം വിശദ ചർച്ചക്ക് ശേഷമെന്ന് കെ. സുധാകരൻ
മലപ്പുറം: സി.പി.എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അവരുമായി ഇക്കാര്യത്തിൽ ഐക്യപ്പെടുന്ന പ്രശ്നമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്യാടൻ ഷൗക്കത്ത് നടത്തിയ അച്ചടക്ക ലംഘനം അച്ചടക്കസമിതിക്ക് വിട്ടു. സമിതി പരിശോധിച്ച് ഒരാഴ്ചക്കകം തീരുമാനം പറയും. കോഴിക്കോട്ട് കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം വിശദമായ ചർച്ച നടത്തി അറിയിക്കാമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.