കോട്ടക്കൽ: പാലത്തായിലെ പ്രതികളെയടക്കം സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ തെങ്ങിന് മുകളിൽ കയറി യുവാവിെൻറ ഒറ്റയാൾ പ്രതിഷേധം. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നേതൃത്വം നൽകുന്ന ‘സ്വരാജ് ഇന്ത്യ’ പാർട്ടി പ്രവർത്തകൻ നിലമ്പൂർ സ്വദേശി അബ്ദുൽ കലാമാണ് വ്യത്യസ്ത പ്രതിഷേധം തീർത്തത്.
വെള്ളിയാഴ്ച വൈകീട്ട് കോട്ടക്കൽ പുത്തൂരിലാണ് സംഭവം. തെങ്ങിൻ മുകളിൽ മൈക്കുമായി കയറി പത്തു മിനിറ്റോളം ഇദ്ദേഹം പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി. ഏതു പാർട്ടിക്കാരായാലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകളാണ് സർക്കാറിേൻറതെന്ന് അദ്ദേഹം ആരോപിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായതിനാലാണ് ഇത്തരമൊരു പ്രതിഷേധം ഒരുക്കിയതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.