പാലത്തായി പീഡനം: പ്രതിയായ ബി.ജെ.പി നേതാവ്​ ജാമ്യം തേടി ഹൈകോടതിയിൽ

കൊച്ചി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ ഹൈകോടതിയിൽ ജാമ്യഹരജി നൽകി. 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഏപ്രിൽ 15 മുതൽ ജുഡീഷ്യൽ കസ്​റ്റഡിയിലായ ഇയാളു​ടെ ജാമ്യഹരജി തലശ്ശേരി ​പോക്​സോ കോടതി തള്ളിയിരുന്നു​. കേസ്​ വിശദാംശങ്ങൾ ഹാജരാക്കാൻ പൊലീസിനോട്​ ആവശ്യപ്പെട്ട ജസ്​റ്റിസ്​ രാജാ വിജയരാഘവൻ ഹരജി പിന്നീട്​ പരിഗണിക്കാൻ മാറ്റി.

ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്കൂളിൽവെച്ച് ഹരജിക്കാരൻ പീഡിപ്പിച്ചെന്നാണ്​ കേസ്​. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായിരുന്ന താൻ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പോസ്​റ്റിട്ടതിനെത്തുടർന്ന്​ ചില രക്ഷിതാക്കൾക്കുണ്ടായ അഭിപ്രായവ്യത്യാസമാണ്​ കേസിനിടയാക്കിയതെന്നാണ്​ ഹരജിയിൽ അവകാശപ്പെടുന്നത്​.

പോസ്​റ്റ്​ പിൻവലിക്കണമെന്ന ആവശ്യം തള്ളിയതിലെ പക തീർക്കാൻ കെട്ടിച്ചമച്ചതാണിത്​. ക്രൈംബ്രാഞ്ച്​ അന്വേഷണം ഏ​റക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ്​ ആവശ്യം.

Tags:    
News Summary - Palathai Rape Case: BJP Leader to High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.