പാലാരിവട്ടം മേൽപ്പാലം; അഴിമതിക്കാർക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മ ുഖ്യമന്ത്രി പിണറായി വിജയന്‍.

പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്‍റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പാലം നിര്‍മാണത്തിലെ പാളിച്ചക്ക് ഉത്തരവാദികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് മന്ത്രി ജി.സുധാകരനും നിയമസഭയില്‍ പറഞ്ഞു‌. വിജിലന്‍സ് ശിപാര്‍ശയനുസരിച്ചാണ് തീരുമാനം. കണ്‍സള്‍ട്ടന്‍സി കരാറെടുത്ത കിറ്റ്കോ ഒരു ജോലിയും ചെയ്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.


Tags:    
News Summary - Palarivottom Over bridge Scam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.