പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിൽ ക്രമക്കേടെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതിയാക്കണമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കോടതിക്ക് കൈമാറി. നിർമാണത്തിന് ഉപയോഗിച്ച അസംസ ്കൃത വസ്തുക്കൾ ഗുണനിലവാരം കുറഞ്ഞതാണെന്നും റിപ്പോർട്ടിലുണ്ട്.

നിർമാണ സാമഗ്രി സാമ്പിൾ പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് ലഭിച്ചിരുന്നു. ആസൂത്രണത്തില്‍ തുടങ്ങി ടാറിങ് വരെയുള്ള എല്ലാ ഘട്ടത്തിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിദഗ്ധ സംഘത്തിന്‍റെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.

നിര്‍മാണ സാമഗ്രികളുടെ തിരുവനന്തപുരം റീജിയണൽ ലാബിലെ പരിശോധനാ ഫലം ലഭ്യമായതോടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. ഇത് പഠനവിധേയമാക്കി അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

അതേസമയം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജൂൺ ആദ്യം തന്നെ തുറന്ന് കൊടുക്കും. പുനർനിർമ്മാണം വിലയിരുത്താൻ മദ്രാസ് ഐ.ഐടിയിൽ നിന്നുള്ള വിദഗ്ധസംഘം കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറന്നുകൊടുക്കുക.


Tags:    
News Summary - Palarivattom Over bridge Vigilance Report-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.