കൊച്ചി: പാലാരിവട്ടം പാലം എന്ന അഴിമതിയുടെ പഞ്ചവടിപ്പാലം പൊളിച്ചു പണിയാനുള്ള തീരുമ ാനത്തിലൂടെ 42 കോടിയുടെയും അതിലുപരി നാണക്കേടിെൻറയും സ്മാരകമാണ് ഇല്ലാതാവുന്നത്. ഒരു സർക്കാർ നിർമിച്ച്, അടുത്ത സർക്കാർ ഉദ്ഘാടനം ചെയ്ത പാലം അതേ സർക്കാറിെൻറ കാലത്ത് പ ൊളിക്കുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തേതാണ്.
നഗരത്തിലെ ഏറ്റവും പ്രധ ാനപ്പെട്ട ഭാഗങ്ങളിലൊന്നായ വൈറ്റില--ഇടപ്പള്ളി പാതയും മൂവാറ്റുപുഴ-എറണാകുളം പാതയ ും ചേരുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക് എന്നും തലവേദനയായിരുന്നു. ഇതേ തുടർന്നാണ്, ഉമ്മ ൻചാണ്ടി സർക്കാർ പാലാരിവട്ടം മേൽപാലം നിർമിച്ചത്. രൂപകൽപനയടക്കം കിറ്റ്കോ മേൽനോട ്ടത്തിൽ നിർവഹിച്ചപ്പോൾ നിർമാണ ഏജൻസി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനായിരുന്നു. ഇവർ ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ് കമ്പനിക്ക് കരാർ നൽകി. 2014 സെപ്റ്റംബറിൽ തുടങ്ങിയ നിർമാണം പൂർത്തിയായത് രണ്ടു വർഷം കൊണ്ട്. 2016 ഒക്ടോബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിച്ചു. എന്നാൽ, ഒരു മാസത്തിനകം റോഡിലെ ടാർ ഇളകിത്തുടങ്ങി.
കൃത്യമായ പദ്ധതിയോ മേൽനോട്ടമോ, ആസൂത്രണമോ ഇല്ലാതെയാണ് പാലം പണി തുടങ്ങിയതെന്ന് നേരത്തേ തന്നെ ആക്ഷേപമുയർന്നിരുന്നു. പാലം തുറന്ന് ഒന്നരവര്‍ഷത്തിനകം ആറിടത്താണ് വിള്ളലുണ്ടായത്.
തുടർന്ന് ഒരുമാസത്തെ അറ്റകുറ്റപ്പണിക്ക് കഴിഞ്ഞ മേയ് ഒന്നിന് പാലം അടച്ചു. എന്നാൽ, എളുപ്പമായിരുന്നില്ല അറ്റകുറ്റപ്പണികൾ. ഗുരുതര ക്രമക്കേടുകളാണ് തുടർ ദിവസങ്ങളിൽ വിദഗ്ധർ കണ്ടെത്തിയത്. ചെന്നൈ ഐ.ഐ.ടി, ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. നിർമാണത്തിൽ വേണ്ടത്ര സിമെൻറാ കമ്പിയോ മറ്റ് വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നും ഉപയോഗിച്ചവ ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി.
പഠനത്തിനൊപ്പം ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ വിജിലൻസ് അന്വേഷണവും നടന്നു. ആഗസ്റ്റ് 30ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ, കിറ്റ്കോ ജന. മാനേജര്‍ ബെന്നി പോൾ, കിറ്റ്കോ ഉദ്യോഗസ്ഥന് തങ്കച്ചൻ എന്നിവർ അറസ്റ്റിലായി. പാലം പൂർണമായും പൊളിക്കേണ്ടി വരില്ലെന്നും 18 കോടി ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയാൽ മതിയാവുമെന്നുമായിരുന്നു ഇ.ശ്രീധരൻ സർക്കാറിന് ഉപദേശം നൽകിയിരുന്നത്.
പാലം പൂർണമായി പൊളിക്കില്ലെന്ന് ഇ. ശ്രീധരൻ
തിരുവനന്തപുരം: പാലാരിവട്ടം പാലം പൂർണമായി പൊളിക്കില്ലെന്ന് ഇ. ശ്രീധരൻ. പിയറുകളും പിയർ ക്യാപ്പുകളും ബലപ്പെടുത്തും. ഗ്രിഡറുകൾ പൂർണമായി നീക്കേണ്ടി വരും. പുതിയ രൂപരേഖ എത്രയും വേഗം സർക്കാറിന് നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാേങ്കതികമേൽനോട്ട ചുമതലയാണ് തനിക്ക്. പാലം പൊളിച്ചുപണിയാനുള്ള എല്ലാ സാേങ്കതികസഹായവും നൽകും. ഒരുമാസത്തിനകം ജോലികൾ തുടങ്ങുമെന്നും പൊളിക്കലും പുനർനിർമാണവും സമാന്തരമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.