ആർ.എസ്​.എസ്​ മുൻ ജില്ല ശാരീരിക്​ ശിക്ഷൺ പ്രമുഖ്​ ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയ അക്രമി സംഘത്തിന്‍റെ സി.സി.ടി.വി ദൃശ്യം

ശ്രീനിവാസന്‍റെ കൊലപാതകം: പ്രതികളെക്കുറിച്ച് സൂചന

പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പ്രതികൾ സഞ്ചരിച്ച മൂന്ന് ബൈക്കുകളിൽ ഒന്നിന്‍റെ നമ്പർ ലഭിച്ചതായാണ് വിവരം. അതേസമയം, സംഭവത്തിൽ പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആർ.എസ്.എസ് പാലക്കാട്​ ജില്ല മുൻ ശാരീരിക്​ ശിക്ഷൺ പ്രമുഖ്​ എസ്​.കെ. ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിലുള്ള പത്ത്​ മുറിവുകൾ ഉള്ളതായാണ് ഇൻക്വസ്റ്റ്​ റിപ്പോർട്ട്​. കഴുത്തിലും തലയിലുമുള്ള മൂന്ന്​ വെട്ടുകളാണ്​ മരണകാരണമായത്​. കാലിലും കൈകളിലും ​ആഴത്തിലുള്ള മുറിവുകളു​ണ്ടെന്ന്​ ഇൻക്വസ്റ്റ്​ തയാറാക്കിയ സി.ഐയുടെ റിപ്പോർട്ടിലുണ്ട്​.

ശ്രീനിവാസന്‍റെ പോസ്റ്റുമോർട്ടം നടപടികൾ രാവിലെ ആരംഭിക്കും. പിന്നീട് വിലാപയാത്രയായി കണ്ണകി നഗറിലേക്ക് കൊണ്ടുപോകും.

ജില്ലയില്‍ ഏപ്രില്‍ 20ന് വൈകീട്ട് ആറുവരെ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചു. അവശ്യ സേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

Tags:    
News Summary - Palakkad Srinivasan murder police gets clues about the culprits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.