പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

പാലക്കാട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പാലക്കാട് മനിശേരിയിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരനായ മനിശേരി സ്വദേശി വിനയ രാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൂരജിന് ഗുരുതരമായി പരിക്കേറ്റു.തൃശൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനയ രാജിനെ രക്ഷിക്കാനായില്ല.

Tags:    
News Summary - Palakkad private bus and bike collide accident; One died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.