പാലക്കാട്ടെ കൊലപാതകങ്ങൾ: ഗൂഢാലോചന കണ്ടെത്തും -എ.ഡി.ജി.പി

പാലക്കാട്​: എസ്​.ഡി.പി.ഐ, ആർ.എസ്​.എസ്​ പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക്​ പിന്നിലെ ഗൂഢാലോചന കണ്ടെത്തുമെന്ന്​ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ്​ സാഖറെ. ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട്​ കൊലകളും വളരെ ആസൂത്രിതമായിരുന്നു. രണ്ടിന്​ പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട്​. നേരിട്ട്​ പ​ങ്കെടുത്തവരെ മാത്രമല്ല, അണിയറയിൽ പ്രവർത്തിച്ചവരെയും നിയമത്തിന്​ മുന്നിൽകൊണ്ടുവരും. ആരാണ് ഗൂഢാലോചന നടത്തിയത്​, എന്താണ്​ ഉദ്ദേശ്യം എന്നിവ കണ്ടുപിടിക്കും. പൊലീസ്​ വീഴ്ചയുണ്ടായി എന്ന്​ പറയാൻ പറ്റില്ല. അതി രഹസ്യമായി നടത്തുന്ന ഓപറേഷനുകളാണിത്​. ഇവ മുൻകൂട്ടി അറിഞ്ഞാൽ മാത്രമേ തടയാൻ കഴിയൂ.

സുബൈർ കൊല​ക്കേസിലെ പ്രതികളെക്കുറിച്ച്​ വ്യക്തമായ ചിത്രം കിട്ടിയിട്ടുണ്ട്​. ശ്രീനിവാസൻ കൊലക്കേസിൽ, സി.സി.ടി.വി ദൃശ്യങ്ങൾവെച്ച്​ സംശയമുള്ളവരെ കേന്ദ്രീകരിച്ച്​ അന്വേഷണം പുരോഗമിക്കുകയാണ്​. ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്​. പ്രതികളെ കണ്ടുപിടിക്കാൻ നാല്​ അന്വേഷണ സംഘങ്ങൾ രൂപവത്​കരിച്ചിട്ടുണ്ട്​. രണ്ട്​ കേസുകളിലും സംശയകരമായ ആളുകളെ പിടികൂടി ചോദ്യം ചെയ്തുവരുകയാണ്​. മറ്റുള്ള ചിലരെ പിടികൂടാനുള്ള ​ശ്രമത്തിലുമാണ്​. ക്രമസമാധാനം ഉറപ്പുവരുത്താൻ വ്യക്തമായ രൂപരേഖ ഉണ്ടാക്കിയതായും സേനാവിന്യാസം പൂർത്തിയാക്കിയതായും എ.ഡി.ജി.പി അറിയിച്ചു.

Tags:    
News Summary - Palakkad murders: Conspiracy to be found: ADGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.