പാലക്കാട്: പാലക്കാട് മരുതറോഡിൽ സി.പി.എം നേതാവ് ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും. സി.പി.എം പ്രവർത്തകർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. വിഭാഗീയത മറച്ചുവെക്കാൻ കൊലക്കുറ്റം ബി.ജെ.പിക്കുമേൽ കെട്ടിവെക്കുകയാണെന്നും പാർട്ടി ആരോപിച്ചു. അതേസമയം, ബി.ജെ.പി ആരോപണങ്ങൾ പൂർണമായും തള്ളുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്.
കേസിൽ പ്രതിപട്ടികയിലുള്ള അനീഷും ശബരീഷും സി.പി.എം അംഗങ്ങളല്ലെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു പറഞ്ഞു. രാഷ്ട്രീയകൊലപാതകമാണ് ഉണ്ടായത്. ആർ.എസ്.എസ് തന്നെയാണ് കൊലപാതകത്തിന് പിന്നിൽ. ഷാജഹാനെ ലക്ഷ്യമിട്ടാണ് പ്രതികൾ എത്തിയത്. പ്രതികളുടെ എല്ലാ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും ഒത്താശചെയ്യുന്നത് ആർ.എസ്.എസ് നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയവൈരമാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് കേസ് സംബന്ധിച്ച പൊലീസ് നിലപാട്. കേസിൽ എട്ട് പ്രതികളാണ് ഉള്ളതെന്നും പാലക്കാട് എസ്.പി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കൊട്ടിക്കാട് വീടിനു സമീപത്ത് വെച്ച് കൊല്ലപ്പെട്ടത്. അക്രമികൾ ഷാജഹാനെ വടിവാളിന് വെട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.