കൊണ്ടുപിടിച്ച വെട്ടുംതടവുമായി പാലക്കാടൻ പോരടവുകൾ കലാശത്തോടടുക്കുമ്പോൾ കേൾ ക്കുന്ന അടക്കിപ്പറച്ചിലുകളിൽനിന്ന് നാല് കാര്യങ്ങൾ പെറുക്കി മാറ്റിവെക്കാം. അടിമുട ി പ്രതിരോധത്തിലാക്കുന്ന ചുഴികളോരോന്നും മറികടന്ന് സൂചിമുനയുടെ കൃത്യതയോടെ കാര്യ ങ്ങൾ നീക്കാൻ ഇടതുമുന്നണിക്കായി എന്നത് ഒന്നാമത്തേത്.
പണം ലവലേശം പ്രശ്നമാക്കാതെ കാടടച്ചുള്ള ഘോഷപ്രചാരണം കാഴ്ചവെച്ച ബി.ജെ.പിയെ ചില നിയമസഭ മണ്ഡലങ്ങളിലെ ഉള്ളറകള ിൽ ദൗർബല്യം തുറിച്ചുനോക്കുന്നു എന്നത് രണ്ടാമത്തേത്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക ക്ഷികളുടെ കലവറയില്ലാത്ത സഹായവും വെൽഫെയർ പാർട്ടി പോലെ മുന്നണിക്ക് പുറത്തുനിന്നുള്ളവരുടെ പരസ്യപിന്തുണയും ഉണ്ടായിട്ടും എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കാൻ കോൺഗ്രസ് ഏറെ താമസിച്ചുവെന്നത് മൂന്നാമത്തേത്. വയനാടൻ ആരവമെന്നല്ല, പ്രത്യേകിച്ചൊരു തരംഗവും മണ്ഡലത്തിൽ കാണാനില്ല എന്നത് ഒടുവിലത്തേത്.
ഇരുമുന്നണികളോടുമൊപ്പം എൻ.ഡി.എയും തികഞ്ഞ ശുഭപ്രതീക്ഷ പുലർത്തുന്നു ഇവിടെ. എം.ബി. രാജേഷിെൻറ ഹാട്രിക് സ്വപ്നം വെള്ളത്തിൽ വരച്ച വരപോലെയാണെന്ന കാര്യത്തിൽ യു.ഡി.എഫിനും എൻ.ഡി.എക്കും സംശയമില്ല. മണ്ഡലത്തിെൻറ മുക്കുംമൂലയും വർഷങ്ങളായി തൊട്ടറിയുന്ന വി.കെ. ശ്രീകണ്ഠൻ പാർട്ടി ചിഹ്നത്തിൽ മൽസരിക്കുകയും വയനാട്ടിൽനിന്നുള്ള രാഹുൽ ആരവം തുണക്കുകയും ചെയ്താൽ യു.ഡി.എഫ് വിജയം ഉറപ്പിക്കുന്നു. ന്യൂനപക്ഷ വോട്ടുകൾ ഒരിടവേളക്ക് ശേഷം കൈപ്പത്തിക്ക് ലഭിക്കുമെന്നും യു.ഡി.എഫ് ആണയിടുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഡി.സി.സി പ്രസിഡൻറ് എന്ന നിലയിൽ ശ്രീകണ്ഠൻ ജില്ലതലത്തിൽ ജയ്ഹോ എന്ന പേരിൽ നടത്തിയ പദയാത്ര സമ്മാനിച്ച ആവേശം കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. എന്നാൽ, അടിത്തട്ടിലൂന്നിയുള്ള പ്രചാരണവും ഏകോപനവും വേണ്ടതുപോലെ ആയില്ലെന്ന വിമർശനം കോൺഗ്രസുകാർക്കുതന്നെയുണ്ട്. ബി.ജെ.പിക്ക് പാലക്കാട്ട് വിജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. സി. കൃഷ്ണകുമാർ അത് യാഥാർഥ്യമാക്കുമെന്ന് അവരും വിശ്വസിക്കുന്നു.
പോളിങ് ദിനം അടുക്കുമ്പോൾ അൽപമെങ്കിലും ഇടതോരം ചേർന്നാണ് ചുരക്കാറ്റിെൻറ ഗതി. യു.ഡി.എഫിെൻറ ലീഡ് മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിൽ ഒതുങ്ങുമെന്നും കഴിഞ്ഞതവണ ഷാഫി പറമ്പിൽ വിജയിച്ച പാലക്കാട് അസംബ്ലി മണ്ഡലമടക്കമുള്ളവയിൽ ലീഡ് ചെയ്യുമെന്നുമാണ് ഇടത് പ്രചാരണ മാനേജർമാരുടെ വിശ്വാസം. സംസ്ഥാനത്ത് മണ്ഡലമേതായാലും മൂന്നാം സ്ഥാനത്ത് എത്തുക എന്ന മാരണം എൻ.ഡി.എ ഒഴികെ രണ്ട് മുന്നണികൾക്കും വല്ലാത്തൊരു ഏടാകൂടമാണ്.
കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിൽ ഈ ലോക്സഭ മണ്ഡലത്തിൽപെട്ട മലമ്പുഴയിൽ യു.ഡി.എഫും പാലക്കാട്ട് എൽ.ഡി.എഫും ഈ മാരണത്തിൽപ്പെട്ട് നട്ടം തിരിഞ്ഞതുമാണ്. രണ്ടിടത്തും രണ്ടാം സ്ഥാനം ബി.ജെ.പിക്കായിരുന്നു. അത്തരമൊരു കുസൃതി സ്വപ്നവും ബി.ജെ.പിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം. അത് കണ്ടറിഞ്ഞ മട്ടിലാണ് യു.ഡി.എഫിെൻറ അവസാന നാളുകളിലെ തേരോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.