പാലക്കാട്ടെ ഇരട്ടക്കൊല: പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടനുണ്ടാവുമെന്ന് എ.ഡി.ജി.പി

തിരുവനന്തപുരം: പാലക്കാട്ടെ എസ്.ഡി.പി.ഐ, ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ശ്രീനിവാസൻ വധകേസിൽ ആറ് പ്രതികളെയും സുബൈർ വധകേസിൽ മൂന്ന് പ്രതിക​ളെയുമാണ് തിരിച്ചറിഞ്ഞത്. സുബൈർ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എ.ഡി.ജി.പി പ്രതികരിച്ചു.

അക്രമിച്ചവരെ തിരിച്ചറിയുന്നതിനോ​ടൊപ്പം ഗൂഢാലോചന നടത്തിയവരേയും ഇതിന് സഹായം നൽകിയവരേയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എ.ഡി.ജി.പി അറിയിച്ചു. എന്നാൽ, കേസിൽ കസ്റ്റഡിയിലുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എ.ഡി.ജി.പി തയാറായില്ല.

അതേസമയം, കനത്ത ജാഗ്രത തുടരുന്ന പാലക്കാട് സംഘർഷങ്ങളിൽ അയവു വരുത്തുക എന്ന ലക്ഷ്യംമുൻനിർത്തി ഇന്ന് സർവകക്ഷി യോഗം നടക്കും. വൈകീട്ട് മൂന്ന് മണിക്ക് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം തന്നെ തിരിച്ചറിഞ്ഞതായി സൂചനകളുണ്ടായിരുന്നു

Tags:    
News Summary - Palakkad double murder: The culprits have been identified and the ADGP has said that the arrest will take place soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.