പാലക്കാട് തണ്ടൊടിഞ്ഞ് താമര, രാഹുലിന് 18724 വോട്ടിന്‍റെ ഭൂരിപക്ഷം; സരിൻ മൂന്നാമത്

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് 18724 വോട്ടിന്‍റെ ലീഡിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 

വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലെത്തി. എന്നാൽ, ഏഴാം റൗണ്ട് മുതൽ രാഹുൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

അതേസമയം, ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന് സമ്പൂർണ നിരാശയാണ് പാലക്കാട്ടെ ഫലം. ഒരു ഘട്ടത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയർത്താൻ സരിന് സാധിച്ചില്ല. 

പാലക്കാട്ട് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തുതന്നെ

പാ​ല​ക്കാ​ട്: ആ​ഞ്ഞു​പി​ടി​ച്ചെ​ങ്കി​ലും പാ​ല​ക്കാ​ട്ട് ഇ​ട​തു​മു​ന്ന​ണി​ക്ക് ഇ​ത്ത​വ​ണ​യും മൂ​ന്നാം സ്ഥാ​നം ത​ന്നെ. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യും പി​രാ​യി​രി പ​ഞ്ചാ​യ​ത്തും കൈ​യൊ​ഴി​ഞ്ഞ ഇ​ട​തി​ന് മാ​ത്തൂ​ർ, ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മു​ൻ​തൂ​ക്കം ല​ഭി​ച്ച​ത്. പി​രാ​യി​രി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നി​ല​നി​ർ​ത്തി. ഇ​വി​ടെ ബി.​ജെ.​പി മൂ​ന്നാം സ്ഥാ​ന​ത്ത് പോ​യി. അ​തേ​സ​മ​യം, ന​ഗ​ര​സ​ഭ​യി​ൽ ഇ​ട​തു​പ​ക്ഷം മൂ​ന്നാം സ്ഥാ​ന​ത്താ​യി. ര​ണ്ടാം സ്ഥാ​നം ബി.​ജെ.​പി​യാ​ണ്. മാ​ത്തൂ​രി​ൽ 397ഉം ​ക​ണ്ണാ​ടി​യി​ൽ 393ഉം ​വോ​ട്ടു​ക​ളാ​ണ് എ​ൽ.​ഡി.​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. മാ​ത്തൂ​രി​ൽ ഡോ. ​പി. സ​രി​ന് 6926ഉം ​ക​ണ്ണാ​ടി​യി​ൽ 6665 ഉം ​വോ​ട്ട് ല​ഭി​ച്ചു. പി​രാ​യി​രി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ച​ത് 6846 വോ​ട്ടാ​ണ്. ഒ​ന്ന് മു​ത​ൽ 104 ബൂ​ത്ത് വ​രെ​യു​ള്ള ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ച​ത് 16,719 വോ​ട്ടു​ക​ളാ​ണ്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ 36,433 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 34,640 വോ​ട്ടാ​ണ് എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ച​ത്. ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 37,293 വോ​ട്ടും ല​ഭി​ച്ചു.

2016 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38,675 വോ​ട്ട് നേ​ടി​യ എ​ൽ.​ഡി.​എ​ഫ് 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 44,086 വോ​ട്ട് നേ​ടി. 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 36,433 വോ​ട്ടാ​ണ് മു​ന്ന​ണി നേ​ടി​യ​ത്. ഇ​ത്ത​വ​ണ 37,156 (പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് പു​റ​മെ) വോ​ട്ടും നേ​ടി. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. എ​ൽ.​ഡി.​എ​ഫ് പാ​ള​യ​ത്തി​ലെ​ത്തി​യ പി. ​സ​രി​ന് മ​ണ്ഡ​ല​ത്തി​ൽ മൊ​ത്തം അ​ന​ക്കം സൃ​ഷ്ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ വോ​ട്ടി​ങ് നി​ല​യി​ൽ മാ​റ്റം വ​രു​ത്താ​നാ​യ​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. 

Tags:    
News Summary - Palakkad by election 2024 counting updates Rahul leads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.