കോട്ടയം:​ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്​ പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടതു ​മുന്നണിക്ക്​ ചരിത്രവിജയം. യു.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ ജോസ് ടോമിനെ 2943 വോട്ടിന​്​ പരാജയപ്പെടുത്തി ഇടതു​ സ്​ഥാനാർഥി എൻ.സി.പിയിലെ മാ ണി സി. കാപ്പന്‍ അട്ടിമറിയിലൂടെ കേരള കോൺഗ്രസ്​ കോട്ട പിടിച്ചെടുത്തു​. 54 വർഷത്തിനിടെ നടന്ന13 തെരഞ്ഞെടുപ്പുകളിൽ കെ.എം. മാണി മാത്രം വിജയിച്ച മണ്ഡലത്തിലാണ്​ അദ്ദേഹത്തി​​െൻറ മരണശേഷം മാണി സി. കാപ്പൻ അട്ടിമറി വിജയം നേടിയത്​​. മാ ണി സി. കാപ്പന് 54,137 വോട്ടും ജോസ് ടോമിന് 51,194 വോട്ടും ലഭിച്ചു.18,044 വോട്ടുനേടി ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരി മൂന്നാം സ്ഥാ നത്ത് എത്തി. 2006 മുതൽ കെ.എം. മാണിക്കെതിരെ പാലായിൽ മത്സരിക്കുന്ന മാണി സി. കാപ്പൻ നാലാം അങ്കത്തിലാണ്​ വിജയം കണ്ടത്​ ​.

യു.ഡി.എഫ്​ കോട്ടകളിലെല്ലാം ശക്തമായ വിള്ളൽ സൃഷ്​ടിക്കാൻ ഇടതു മുന്നണിക്ക്​ കഴിഞ്ഞു. യു.ഡി.എഫി​​െൻറ നെട ു​ങ്കോട്ടയായ രാമപുരം ഉൾപ്പെടെ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ ഒമ്പതിടത്തും പാലാ നഗരസഭയിലും മാണി സി. കാപ്പൻ മുന് നിലെത്തി. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകൾ മാത്രമാണ്​ യു.ഡി.എഫിനെ തുണച്ചത്​. ജോസ് കെ. മാണിയുടെ ബൂത്തി ല്‍പോലും ജോസ് ടോമിന് ലീഡ് നേടായില്ല. പാലാ നഗരസഭയില്‍ ഉള്‍പ്പെടുന്ന ബൂത്തില്‍ മാണി സി. കാപ്പനെക്കാള്‍ 10 വോട്ടിന ു പിന്നിലാണ് ജോസ് ടോം.

ക്രൈസ്​തവ സഭകളുടെ വോട്ട്​ ബാങ്കുകളിലും ഇടതു മുന്നണി കടന്നുകയറി. സി.എസ്​.ഐ സഭയുടെ പിന്തുണ മേലുകാവിൽ ഇടതു മുന്നണിക്ക്​ ഗുണം ചെയ്​തു. കേരള കോൺഗ്രസിലെ ആഭ്യന്തരകലഹവും​ ​യു.ഡി.എഫ്​ സ്​ഥാനാർഥിക്ക്​ രണ്ടിലചിഹ്നം നഷ്​ടമായതും മീനച്ചിൽ താലൂക്കിൽ നിർണായക സ്വാധീനമുള്ള എസ്​.എൻ.ഡി.പി വോട്ടുകൾ കൈപ്പിടിയിൽ ഒതുക്കാനായതും നാലാം അങ്കം സമ്മാനിച്ച സഹതാപവോട്ടുകളും കാപ്പന്​ തുണയായി. ബി.ജെ.പിയു​െട സ്വാധീനമേഖലകളിലും വിള്ളൽ സംഭവിച്ചു. വോട്ടുകച്ചവടം നടത്തിയെന്ന ആരോപണം നിലനിൽക്കേ വോട്ടുവിഹിതം കുറഞ്ഞത്​ ബി.ജെ.പിക്ക്​ കനത്ത തിരിച്ചടിയായി. കഴിഞ്ഞ ​നിയമസഭ തെരഞ്ഞെടുപ്പിൽ 24000ത്തിലധികം വോട്ടുനേടിയ ബി.ജെ.പിക്ക്​ ഇത്തവണ 18,044 വോട്ടുമാത്രമാണ്​ ലഭിച്ചത്​.​

കെ.എം. മാണിയുടെ മരണശേഷം ഉപതെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​ മണ്ഡലത്തിലെങ്ങും ഇടതു മുന്നണി മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തനവും വിജയം സാധ്യമാക്കി. ഭരണത്തി​​െൻറ വിലയിരുത്തലാകുമെന്ന്​ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നുപോലെ വിശേഷിപ്പിച്ച തെരഞ്ഞെടുപ്പിൽ ലഭിച്ച​ മികച്ച വിജയം സർക്കാറിനും ആശ്വാസകരമാണ്​. 2006, 2011, 2016 വര്‍ഷങ്ങളില്‍ കെ.എം. മാണിക്കെതിരെ ശക്തമായ മത്സരം പാലായിൽ മാണി സി. കാപ്പന്‍ കാഴ്​ചവെച്ചിരുന്നു. ബാര്‍കോഴ വിവാദത്തില്‍ കുടുങ്ങിയശേഷം നടന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 4703 വോട്ടായിരുന്നു.​ 1,79,107 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ ആകെയുണ്ടായിരുന്നത്​. 71.43 ശതമാനമായിരുന്നു പോളിങ്​ (1,27,939 വോട്ട്​)​.​ 1500ലധികം പുതിയ വോട്ടർമാരും ഇത്തവണ പാലായിലുണ്ടായിരുന്നു.

ആദ്യവസാനം കാപ്പൻ മുന്നിൽ
കോട്ടയം: വോ​ട്ടെണ്ണലി​​െൻറ ഒരുഘട്ടത്തിലും ലീഡ്​ വിട്ടുകൊടുക്കാതെയായിരുന്നു എൽ.ഡി.എഫ്​ സ്​ഥാനാർഥി മാണി സി. കാപ്പ​​െൻറ അട്ടിമറിക്കുതിപ്പ്​. രാവിലെ എട്ടിന്​ വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും ഒ​രുമണിക്കൂറി​​െൻറ കാത്തിരിപ്പിനൊടുവിലാണ്​ ആദ്യസൂചനയെത്തിയത്​. പോസ്​റ്റൽ, സർവിസ് വോട്ടുകളുടെ ഫലമായിരുന്നിത്​. ഇടത്​-വലത്​ സ്​ഥാനാർഥികൾ തുല്യത പാലിച്ചു; ആറുവീതം. മൂന്നുവോട്ട്​ അസാധുവായി.

ഇതിനുപിന്നാലെ ആദ്യ റൗണ്ടിലെ വോ​​ട്ടെണ്ണലിന്​ തുടക്കമായി. രാമപുരത്തെ 14 ബൂത്തുകളാണ്​ എണ്ണിയത്​. ഇതിൽ 162 വോട്ടുമായി മാണി സി. കാപ്പൻ മുന്നിലെത്തി. രണ്ടാം റൗണ്ടിൽ രാമപുരത്തെ ആറ് ബൂത്തുകളിലും കടനാട് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളുമാണ്​ എണ്ണിയത്​. ഇത്​ കഴിഞ്ഞപ്പോൾ കാപ്പ​​െൻറ ലീഡ്​ 751 ആയി. മൂന്നാം റൗണ്ടിൽ കടനാട്ടിലെ ഒമ്പത്​ ബൂത്തുകളും മേലുകാവിലെ അഞ്ച്​ ബൂത്തുകളുമാണ് എണ്ണിയത്. ഇത്​ പൂർത്തിയായതോടെ കാപ്പ​ന്​ 2231 വോട്ടി​​െൻറ ഭൂരിപക്ഷമായി. നാലാം റൗണ്ടിൽ മേലുകാവിലെ മൂന്ന്​ ബൂത്തും മൂന്നിലവിലെ ഒമ്പത്​ ബൂത്തും തലനാടിലെ രണ്ട്​ ബൂത്തുമാണ് എണ്ണിയത്.

ഇതോടെ കാപ്പൻ 3006 വോട്ടിന്​ ​മുന്നിലായി. അഞ്ചാം റൗണ്ടിൽ തലനാട്ടിലെ അഞ്ച് ബൂത്തും തലപ്പലത്തെ ഒമ്പത് ബൂത്തുമായിരുന്നു. എന്നൽ, ഇവിടെ വലിയതോതിൽ ഭൂരിപക്ഷം ഉയർത്താൻ കാപ്പന്​ കഴിഞ്ഞില്ല. ആറാം റൗണ്ടിൽ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ഭരണങ്ങാനം പഞ്ചായത്താണ് എണ്ണിയത്. എന്നാൽ, അവിടെ 3404ൽനിന്ന് 3757 വോട്ടിലേക്ക് മാണി സി. കാപ്പൻ ലീഡുയർത്തി. ഭരണങ്ങാനം കൂടി കൈവിട്ടതോടെ യു.ഡി.എഫ് ക്യാമ്പ് തീർത്തും നിരാശയിലായി. ഏഴാം റൗണ്ടിൽ കരൂർ പഞ്ചായത്തിനൊപ്പം ഭരണങ്ങാനം പഞ്ചായത്തിലെ ബാക്കിയുള്ള വോട്ടു​ം എണ്ണി. ഇത്​ പൂർത്തിയായതോടെ എൽ.ഡി.എഫി​​െൻറ ലീഡ് 4000 കടന്നു. ഏഴാം റൗണ്ടിൽ കാപ്പന് ആകെ 194 വോട്ടി​​െൻറ ലീഡ് മാത്രമേ കിട്ടിയുള്ളൂ.

എട്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ, കരൂരിൽ ബാക്കിയുള്ള നാല് ബൂത്തുകളും മുത്തോലിയിലെ പത്ത് ബൂത്തുമാണ് എണ്ണിയത്. കരൂരിലെ വോട്ട്​ എണ്ണിത്തീർത്തപ്പോൾ, അവിടെയും കാപ്പൻതന്നെ മുന്നിൽ. 4390 വോട്ടായി കാപ്പ‍​​െൻറ ഭൂരിപക്ഷം കൂടി. എട്ടാം റൗണ്ടിൽ എത്തിയതോ​െട യു.ഡി.എഫ്​ സ്​ഥാനാർഥി ജോസ് ടോം കരുത്തുകാട്ടി. ഈ റൗണ്ടിൽ 576 വോട്ടി​​െൻറ ലീഡ് യു.ഡി.എഫ്​ സ്വന്തമാക്കി. ഇതോടെ കാപ്പ​​െൻറ ഭൂരിപക്ഷം 3724ലേക്ക് ഇടിഞ്ഞെങ്കിലും മുന്നിൽതന്നെ തുടർന്നു.

ഒമ്പതാം റൗണ്ടിൽ മുത്തോലിയിലെ നാലു ബൂത്തുകളുടെയും പാലാ നഗരസഭയിലെ പത്ത് ബൂത്തുകളുടെയും വോട്ടെണ്ണിയപ്പോൾ മാണി സി. കാപ്പ​​െൻറ ഭൂരിപക്ഷം 4296 ആയി വീണ്ടും കൂടി. മീനച്ചിൽ പഞ്ചായത്തിലെ ആറു ബൂത്തും പാലാ നഗരസഭയിലെ എട്ട് ബൂത്തും എണ്ണിയതോടെ പത്താം റൗണ്ടിൽ കാപ്പ​​െൻറ ലീഡ് 3899 വോട്ടായി ഇടിഞ്ഞു. നഗരസഭയിൽ 258 വോട്ടി​​െൻറ ഭൂരിപക്ഷം ജോസ് ടോമിനായിരുന്നു. 11ാം റൗണ്ടിൽ മീനച്ചിലിലെ എട്ടാം ബൂത്തും കൊഴുവനാലിലെ ആറ് ബൂത്തുമാണ് എണ്ണിയത്​. ജോസ് ടോമി‍​െൻറ ബൂത്ത് അടക്കമുള്ള ഇവിടെ വമ്പൻ മുൻതൂക്കം ലഭിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചെങ്കിലും അത്രക്ക്​ ലഭിച്ചില്ല. എന്നാൽ, കാപ്പ​​െൻറ ലീഡ് 3021 ആയി കുറഞ്ഞു. ഈ റൗണ്ടിൽ ജോസ് ടോമിനാണ് ലീഡ്​ ലഭിച്ചത്. 878 വോട്ട്​.

അങ്ങനെ കരൂർ അടങ്ങിയ എട്ടാം റൗണ്ടിലും മീനച്ചിൽ അടങ്ങിയ പത്താം റൗണ്ടിലും കൊഴുവനാൽ അടങ്ങിയ 11ാം റൗണ്ടിലും ജോസ് ടോമിന് ലീഡ് കിട്ടി. 12ാം റൗണ്ടിൽ എൽ.ഡി.എഫ് സ്വാധീനമേഖലയായ എലിക്കുളത്തെ പത്ത് ബൂത്തും കൊഴുവനാലിലെ നാല് ബൂത്തുമാണുണ്ടായിരുന്നത്​. അടുത്ത റൗണ്ട്​ പൂർത്തിയാതോടെ 2943 വോട്ടി​​െൻറ ഭൂരിപക്ഷത്തോടെ മാണി സി. കാപ്പന് ചരിത്രവിജയം. 12 പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ 2016ൽ തലനാട്, തലപ്പുലം പഞ്ചായത്ത്​ മാത്രമാണ്​ എൽ.ഡി.എഫിനെ പിന്തുണച്ചത്. എന്നാൽ, ഇത്തവണ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, എലിക്കുളം പഞ്ചായത്തുകൾ കാപ്പനു ഭൂരിപക്ഷം നൽകി. മുത്തോലി, മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകൾ മാത്രമാണ്​ യു.ഡി.എഫിനെ പിന്തുണച്ചത്.

Full View
Tags:    
News Summary - Pala BY Election results -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.