രണ്ടില ചിഹ്നം കിട്ടിയേക്കില്ല; ജോസ് ടോം രണ്ടുതരം പത്രിക നൽകും

പാലാ: രണ്ടില ചിഹ്നം നൽകില്ലെന്ന പി.ജെ ജോസഫിന്‍റെ നിലപാടിന്‍റെ പശ്ചാത്തലത്തിൽ പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രണ്ടു തരത്തിലുള്ള നാമനിർദേശപത്രിക നൽകും. കേരളാ കോൺഗ്രസ് സ്ഥാനാർഥി എന്ന നിലയിലും യു.ഡി.എഫ് സ്വതന്ത്രൻ എന്നി നിലയിലുമാണ് പത്രിക നൽകുക.

ഒരു സ്ഥാനാർഥിക്ക് മൂന്ന് ചിഹ്നങ്ങൾ ആവശ്യപ്പെടാൻ സാധിക്കും. ഇതിൽ ഒന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥിക്ക് അനുവദിക്കുക. യു.ഡി.എഫ് വഴി ജോസഫിന് മേൽ സമ്മർദം ചെലുത്തി ചിഹ്നം അനുവദിക്കാനാണ് ജോസ് കെ. മാണി വിഭാഗം ശ്രമിക്കുന്നത്.

Tags:    
News Summary - Pala By Election: Jose Tom Submit Two Type Nomination -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.