പാക് മലയാളി രാഷ്ട്രീയ നേതാവ് ബി.എം കുട്ടി അന്തരിച്ചു

കറാച്ചി: പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാവും മാധ്യമപ്രവർത്തകനുമായ ബി.എം കുട്ടി (90) അന്തരിച്ചു. രാവിലെ കറാച്ച ിയിലായിരുന്നു അന്ത്യം. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശിയാണ് ബി.എം. കുട്ടി.

വിഭജനത്തിന് ശേഷം 1949ൽ പാകിസ്താനില േക്ക് കുടിയേറിയ ബിയ്യാത്തുൽ മൊയ്തീൻ കുട്ടി എന്ന ബി.എം. കുട്ടി, 1930ൽ തിരൂരിലാണ് ജനിച്ചത്. തൊഴിൽ തേടി പോയ അദ്ദേഹം ഇന ്ത്യൻ കോഫി ഹൗസിൽ ജീവനക്കാരനായി. തുടർന്ന് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാവുകയും പാകിസ്താനിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ പങ്കാളിയാവുകയും ചെ‍യ്തു.

ഇടത് അഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണൽ ഡെമോക്രറ്റിക് പാർട്ടി എന്നിവകളിൽ പ്രവർത്തിച്ചു. കൊൽക്കത്ത പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ബി.എം കുട്ടി, പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി. പാകിസ്താൻ നാഷണൽ വർക്കേഴ്സ് പാർട്ടി രൂപീകരിച്ചു പ്രവർത്തനം തുടർന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

നാഷണൽ വർക്കേഴ്സ് പാർട്ടിയുമായി ബന്ധമുള്ള പാകിസ്താനി അവാമി ലീഗ് ബലൂചിസ്താനിൽ അധികാരമേറ്റതിന് പിന്നാലെ ഗവർണർ ജി.ബി ബിസഞ്ചോയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി. പിന്നീട് റഷ്യൻ ബന്ധം ആരോപിച്ച് തടങ്കലിലായി. പാക് രാഷ്ട്രീയത്തിലെ സമാധാന പ്രചാരകനായാണ് ബി.എം. കുട്ടി അറിയപ്പെടുന്നത്.

പാകിസ്താൻ പീസ് കോയിലേഷൻ സെക്രട്ടറി ജനറലും പാകിസ്താൻ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിന്‍റെ ഡയറക്ടറുമായും പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. 'സിക്സ്റ്റി ഈയേഴ്സ് ഇൻ സെൽഫ് എക്സൈൽ-എ പൊളിറ്റിക്കൽ ഒാട്ടോബയോഗ്രഫി' എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവാണ്. പരേതയായ ബ്രിജിസ് ആണ് ഭാര്യ. നാല് മക്കളുണ്ട്.

Tags:    
News Summary - Pakistan Political Leader BM Kutty dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.