പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന്‍റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി രാമചന്ദ്രന്‍റെ വീട്ടിലെത്തിയത്.

കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. കശ്മീരിൽ വിനോദയാത്രക്കു പോയ ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് മങ്ങാട്ട് റോഡ് നീരാഞ്ജനത്തിൽ രാമചന്ദ്രൻ ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകൾ നടത്തിയത്.

Tags:    
News Summary - Pahalgam Terror Attack: Chief Minister visits Ramachandran's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.