ഞാൻ ക്ഷമ ചോദിക്കുന്നു, വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയണം -അലി മണിക്​ഫാൻ

കേസരി വാരികയുടെ അക്ഷര രഥയാത്രയിൽ പ​െങ്കടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി പത്മശ്രീ ജേതാവ്​ അലി മണിക്​ഫാൻ. കോഴിക്കോട് പന്തീരങ്കാവിൽ നൽകിയ സ്വീകരണത്തിൽ അലി മണിക്​ഫാൻ പങ്കെടുത്തത്​ എതിർപ്പിന്​ ഇടയാക്കിയിരുന്നു. തുടർന്നാണ്​​ സമൂഹമാധ്യമത്തിലൂടെ അദ്ദേഹം ഖേദപ്രകടനവും വിശദീകരണവും നൽകിയിരിക്കുന്നത്​.

'പരിപാടിയിൽ പങ്കെടുത്ത് ഇത്തരമൊരു ചടങ്ങ് നിർവഹിക്കേണ്ടി വന്നതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു. ഇതിൽ പ്രയാസപ്പെടുന്ന എല്ലാവരോടും ക്ഷമ ചോദിക്കുകയും എൻ്റെ അബദ്ധം ചൂണ്ടിക്കാണിച്ചവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു'-അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

'വിവാദ സംഭവത്തിൽ എനിക്ക് അബദ്ധം സംഭവിച്ചതാണ്. ഒരു ലൈബ്രറി ഉൽഘാടനം എന്നോ മറ്റോ ആണ് ഞാൻ വിചാരിച്ചത്. പൊതുവിൽ ക്ഷണിക്കപ്പെടുന്ന പരിപാടികളിൽ കക്ഷി വ്യത്യാസമില്ലാതെ പങ്കെടുക്കുന്നതാണ് എൻ്റെ രീതി. ഇതും അങ്ങനെയേ ഞാൻ മനസ്സിലാക്കിയിരുന്നുള്ളൂ. അതിനപ്പുറം ഈ പരിപാടിയുടെ രാഷ്ട്രീയ താൽപര്യങ്ങളൊന്നും ഞാൻ മനസ്സിലാക്കിയിരുന്നില്ല. പൊതുവിൽ നിഷ്കളങ്കവും ശുദ്ധവും പോസിറ്റീവുമായി മാത്രം വിഷയങ്ങളെ സമീപിക്കുന്ന ആളാണ് ഞാനെന്ന് എന്നെ അടുത്തറിയുന്ന എല്ലാവർക്കും ബോധ്യമുള്ളതാണല്ലോ. അതാണ് ഈ സംഭവത്തിൽ എനിക്ക് വിനയായത്. വേദിയിലെത്തിയപ്പോഴാണ് എനിക്ക് പരിപാടി എന്താണെന്ന് മനസ്സിലായത്. അപ്പോൾ ഞാൻ ഒറ്റക്കായിരുന്നു. സുഖമില്ലാതിരുന്നതിനാൽ ഭാര്യ കൂടെ ഉണ്ടായിരുന്നില്ല. സംഘാടകരുമായി ഫോണിൽ സംസാരിച്ചതും ഞാനായിരുന്നു. ഭാര്യയായിരുന്നെങ്കിൽ എല്ലാം ചോദിച്ചറിയുമായിരുന്നു'-കുറിപ്പ്​ തുടരുന്നു.


'രാജ്യത്തി​െൻറ മത-സമുദായ സൗഹാർദ്ദത്തെ തകർക്കുകയും മതനിരപേക്ഷതയെ വെല്ലുവിളിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘ് പരിവാറിനെ തള്ളിക്കളയാനും വംശവെറിയേയും അക്രമങ്ങളെയും ചെറുക്കാനും നാം എല്ലാവരും രംഗത്ത്

വരികയും ചെയ്യേണ്ടതുണ്ട്. സംഘ് പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തോട് എനിക്ക് യാതൊരു വിധ മമതയോ, മൃദുസമീപനമോ ഇല്ല. മഹാത്മാഗാന്ധി, അബുൽ കലാം ആസാദ് തുടങ്ങിയവർ മുന്നോട്ടുവെച്ച സ്വപ്നങ്ങളും സൗഹാർദ്ദങ്ങളും സമാധാനവും സംരക്ഷിക്കാനും, പീഢിത ന്യൂനപക്ഷങ്ങളുടെ കൂടെ നിൽക്കാനും നമുക്ക് ബാധ്യതയുണ്ട്. നന്മകളിൽ ഒരുമിച്ച് നിന്ന് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു'-അദ്ദേഹം എഴുതുന്നു.

Tags:    
News Summary - padmashree ali manikfan give explanation about his participants in kesari magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.