മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിൽ വയോധിക ദമ്പതികളെ വീടിനകത്തും മുറ്റത്തുമായി വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടിയിൽപറമ്പ് കൂളിപ്പിലാക്കൽ കൃഷ്ണൻ (78), ഭാര്യ അമ്മിണി (68) എന്നിവരാണ് മരിച്ചത്. അമ്മിണിയെ കൊലപ ്പെടുത്തിയ ശേഷം കൃഷ്ണൻ സ്വയം വെട്ടിയതാണെന്നാണ് സൂചന.
മകൾ അംബിക സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഉച്ചക്ക് രണ്ടോടെ ഇവിടെയെത്തിയ ബന്ധുവും അയൽവാസിയുമായ സ്ത്രീയാണ് മൃതദേഹങ്ങൾ കണ്ടത്. അമ്മിണിയുടെ മൃതദേഹം മുറിയിലും കൃഷ്ണെൻറ മൃതദേഹം വെട്ടുകത്തി കൈയിൽ പിടിച്ച നിലയിൽ വീട്ടുമുറ്റത്തെ മതിലിനോട് ചേർന്നുമാണ് കിടന്നിരുന്നത്.
ടി.വി കാണുകയായിരുന്ന കൃഷ്ണൻ ഭാര്യയുമായി വഴക്കിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയും തുടർന്ന് വീടിന് പുറത്തിറങ്ങി സ്വയം വെട്ടിമരിക്കുകയുമായിരുന്നെന്നാണ് പൊലീസ് നിഗമനം. കൃഷ്ണെൻറ രണ്ടാം ഭാര്യയാണ് അമ്മിണി. ഇവർക്ക് അജിത എന്ന ഒരുമകൾ കൂടിയുണ്ട്.
കൃഷ്ണെൻറ ആദ്യഭാര്യ കർണാടക സ്വദേശിനി മരിച്ചതാണ്. ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.