കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ വാഹനജാഥ ബുധനാഴ്ച ഉപ്പളയില്‍ നിന്നാരംഭിക്കും. വൈകീട്ട് നാലിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം നിർവഹിക്കുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.എം. ഹസന്, കെ.പി.എ. മജീദ്, എം.പി. വീരേന്ദ്രകുമാര്‍, എം.കെ. പ്രേമചന്ദ്രന്, അനൂപ് ജേക്കബ്, സി.പി. ജോണ്‍ എന്നിവര്‍ സംബന്ധിക്കും. വൈകീട്ട് അഞ്ചിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജാഥക്ക് സ്വീകരണം നല്‍കും.
രണ്ടിന് രാവിലെ 9.30ന് ചട്ടഞ്ചാൽ, 11.30ന് കാഞ്ഞങ്ങാട്, വൈകീട്ട് മൂന്നിന് തൃക്കരിപ്പൂർ എന്നിവിടങ്ങളിലും സ്വീകരണം ഉണ്ടാകും. വി.ഡി. സതീശന് എം.എല്‍.എ, ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ, കെ.പി. മോഹനന്, ബെന്നി ബെഹനാന്, എം.കെ. മുനീര്‍ എം.എല്‍.എ, ഷിബു ബേബിജോണ്‍, ഷാനിമോള്‍ ഉസ്മാന്, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, റാം മോഹന്‍ എന്നിവരാണ് ജാഥാംഗങ്ങള്‍. ‘പടയൊരുക്ക’ത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും യു.ഡി.എഫ് വിളംബര ജാഥ നടത്തും.
വാര്‍ത്തസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ല ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്, അഡ്വ. എ. ഗോവിന്ദന് നായര്‍, കരിവെള്ളൂര്‍ വിജയന് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.