കണ്ണൂർ: പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട പി. ശശി വീണ്ടും സി.പി.എം ജില്ല കമ്മിറ്റിയ ിൽ. എട്ടുവർഷം മുമ്പാണ് പി. ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി അംഗമാ യി എട്ടു മാസങ്ങൾക്കുശേഷം ജില്ല കമ്മിറ്റിയിൽ തിരികെയെത്തുകയും ചെയ്തു. പി. ജയരാജൻ ജില്ല സെക്രട്ടറി ചുമതല ഒഴിയുകയും എം.വി. ജയരാജൻ സെക്രട്ടറിയാവുകയും ചെയ്ത യോഗംതന്നെയായി പി. ശശിയുടെ മടങ്ങിവരവിനുശേഷമുള്ള ആദ്യ ജില്ല കമ്മിറ്റി യോഗവും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവർ പെങ്കടുത്ത യോഗത്തിൽ പി. ശശിക്ക് തെരഞ്ഞെടുപ്പ് ചുമതലയും നൽകി. പി. ജയരാജൻ മത്സരിക്കുന്ന വടകരയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ചുമതലയാണ് ശശിക്ക്.
2011 ജൂലൈയിലാണ് പെരുമാറ്റദൂഷ്യത്തെ തുടർന്ന് ശശിയെ പുറത്താക്കിയത്. സദാചാരലംഘനത്തിെൻറ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെടുന്ന ആദ്യ സംസ്ഥാന കമ്മിറ്റി അംഗമെന്ന ദുഷ്പേരോടെയായിരുന്നു പുറത്താക്കൽ. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു.
2016ൽ ടി.പി. നന്ദകുമാർ നൽകിയ ലൈംഗികപീഡന ആരോപണക്കേസിൽ കോടതി കുറ്റമുക്തനാക്കിയതോടെ മടങ്ങിവരവിന് വഴിയൊരുങ്ങി. കഴിഞ്ഞ ജൂലൈയിലാണ് അംഗത്വം നൽകിയത്. പാർട്ടി ലോയേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് ചേർന്ന ജില്ല കമ്മിറ്റിയിലാണ് പി. ശശിയെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ജില്ല കമ്മിറ്റിയിൽ ഉൾെപ്പടുത്തിയതിനെതിരെ പ്രവർത്തകർക്കിടയിൽ ഭിന്നാഭിപ്രായമുയർന്നിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് ഇൗ വിഷയം ഉയർത്തുന്നത് പാർട്ടി വിലക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.