സ്മാർട്ട് കൃഷിഭവനുകളിലൂടെ സേവനങ്ങൾ ഓൺലൈനായി നൽകുമെന്ന് പി. പ്രസാദ്

പത്തനംതിട്ട: സ്മാർട്ട് കൃഷിഭവനുകളിലൂടെ സേവനങ്ങൾ ഓൺലൈനായി നൽകുമെന്ന് മന്ത്രി പി. പ്രസാദ്. കോന്നി അരുവാപ്പുലം സ്മാർട്ട് കൃഷിവൻ, വിള ആരോഗ്യപരിപാലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും, അരിവാപ്പുലം ബ്രാൻഡ് കുത്തരിയുടെ വിപണനോദ് ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

കൃഷി ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും കർഷകർക്ക് ആവശ്യമായ സേവനങ്ങൾ കൃഷിയിടങ്ങളിൽ വെച്ച് തന്നെ ഓൺലൈനായി നൽകുകയും ചെയ്യുന്ന തരത്തിലേക്ക് കൃഷിഭവനകളുടെ പ്രവർത്തനങ്ങൾ ച്ചപ്പെടുത്തും. സേവനങ്ങൾ സ്മാർട്ട് ആയുന്നതിനാണ് പ്രഥമ പരിഗണന. കാർഷിക മേഖലയുടെ വളർച്ചയോടൊപ്പം കർഷകർക്ക് കൃഷി വകുപ്പ് നൽകിവരുന്ന സേവനങ്ങൾ വളരെ വേഗത്തിലും സുതാര്യമായും നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

അരുവാപുരം എൽ.പി സ്കൂൾ അങ്കണത്തിൽ നടന്ന പരാപാടിയിൽ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ അധ്യക്ഷതവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ആദ്യ ചടങ്ങിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ് ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.

അരുവാപ്പുലത്തെ മുതിർന്ന കർഷകൻ കെ. വാസുവിനെ മന്ത്രി ആദരിച്ചു. ആരുവാപുലം ബ്രാൻഡ് കുത്തരി തയാറാക്കുന്നതിനായി പ്രയത്നിച്ച കർഷകരായ എം.ജെ ജോസഫ്, പി.വി രാജൻ എന്നിവരെയും മന്ത്രി ആദരിച്ചു. കശുമാവ് ഗ്രാമം പദ്ധതിയിലെ കശുമാവ് ഗ്രാഫ്റ്റ് തൈകകളുടെ വിതരണ ഉദ്ഘാടനം, വള്ളിക്കോട് ശർക്കരയുടെ വിപണന ഉദ്ഘാടനം, കോന്നി കർഷക സംഘത്തിന്റെ ലോഗോ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.

ചടങ്ങുകളിൽ കലക്ടർ ദിവ്യ എസ്. അയ്യർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

News Summary - P. Prasad said that services will be provided online through smart farms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.