പി. മുജീബ് റഹ്മാന്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്  കേരള അമീറായി പി. മുജീബ്‌റഹ്മാ​നെ നിയമിച്ചു. അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദാത്തുല്ലാ ഹുസൈനിയാണ് മുജീബ് റഹ്മാനെ സംസ്ഥാന അമീറായി പ്രഖ്യാപിച്ചത്.

 ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമാണ് ഇദ്ദേഹം. 2015 മുതല്‍ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011-15 കാലയളവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  2011 മുതല്‍ കേന്ദ്ര പ്രതിനിധി സഭ, സംസ്ഥാന കൂടിയാലോചനാ സമിതി എന്നിവയില്‍ അംഗമാണ്.

ശാന്തപുരം ഇസ്‌ലാമിയ കോളജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ മുജീബ്‌റഹ്മാന്‍ എസ്.ഐ.ഒ യിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. രണ്ട് തവണ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.

പി. മുഹമ്മദിന്റെയും ഫാത്തിമ സുഹ്‌റയുടെയും മകനായി 1972 മാര്‍ച്ച് അഞ്ചിന് ജനിച്ച അദ്ദേഹം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയാണ്. പെരിന്തല്‍മണ്ണ പൂപ്പലം സ്വദേശി സി.ടി. ജസീലയാണ് ഭാര്യ. മക്കള്‍: അമല്‍ റഹ്മാന്‍, അമാന വര്‍ദ്ദ, അഷ്ഫാഖ് അഹ്മദ്, അമീന അഫ്രിന്‍.

Tags:    
News Summary - P Mujeeb Rahman is the state president of Jamaat e Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.