ഫ്ലക്സിനുപിന്നിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തൽ- പി. ജയരാജൻ

കണ്ണൂർ: തന്നെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡിനുപിന്നിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തലാണ് ലക്ഷ്യമെന്ന് പി. ജയരാജൻ. വിവാദ ഫ്ലക്സ് നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘‘തന്റെ ഫോട്ടോയുള്ള ഒരു ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത! പാർട്ടിയിൽ ഭിന്നതയുണ്ടെന്നു വരുത്താനാണ് വലതുപക്ഷ ശ്രമം. അതിനുവേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്ററൊട്ടിച്ച് വാർത്തയാക്കുന്ന മാധ്യമ പ്രവർത്തകരുള്ള നാടാണിത്. അതുകൊണ്ടുതന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം’’ എന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച വൈകീട്ടാണ് പി. ജയരാജനെ അനുകൂലിച്ച് ​അഴീക്കോട് കാപ്പിലെപ്പീടിക ജങ്ഷനിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിനുനേരെയും രണ്ട് പിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും’ എന്നായിരുന്നു ജയരാജന്റെ ചിത്രത്തിനൊപ്പമുള്ള ബോർഡിലെ വരികൾ.

Tags:    
News Summary - P Jayarajan on flex controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.