തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇ.പി ജയരാജന്‍. എത്ര യോ കാലമായി അവിടെ കരിമണല്‍ സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. കടൽ തരുന്ന സമ്പത്ത് കുഴിച്ചെടുക്കുന്നു. മുഴുവൻ സംഭരിക്കാൻ സാധിച്ചാൽ വൻ സമ്പത്ത് ഉണ്ടാക്കാൻ കഴിയും.ഇതിലൂടെ നിരവധി പേർക്ക് തൊഴിൽ നൽകുന്നു. ആലപ്പാട് ഒരു പ്രശനവുമില്ല. സമരം കൊണ്ട് ഖനനം നിറുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാക്കിയുള്ള പ്രദേശത്താണ് ഖനനം നടക്കുന്നത്. സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നതയില്ല. കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.