ആ മലയാളി നഴ്​സി​െൻറ വിയോഗത്തിൽ ഓക്​സ്​ഫഡ്​ കണ്ണീർ വാർക്കുന്നു

ലണ്ടൻ: ഓക്​സ്​ഫഡിലെ ജോൺ റാഡ്​ക്ലിഫ്​ ആശുപത്രി ജീവനക്കാർക്ക്​ ​കഴിഞ്ഞ ദിവസം വരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന ആ നഴ്​സി​​െൻറ വേർപാട്​ തീർത്ത നൊമ്പരം വിട്ടുമാറുന്നില്ല. രോഗിക​ളോടും സഹപ്രവർത്തകരോടും അത്രയേറെ സ്​നേഹത്തോടെയാണ്​ അവർ പെരുമാറിയിരുന്നതെന്ന്​ ചീഫ്​ നഴ്​സിങ്​ ഓഫിസർ സാം ഫോസ്​റ്റർ ഉൾപ്പെടെയുള്ളവർ അനുസ്​മരിക്കുന്നു. കോട്ടയം മോനിപ്പള്ളിയിൽനിന്ന്​ നാലു പതിറ്റാണ്ടുമുമ്പ്​ യു.കെയിലെത്തി നാഷനൽ ഹെൽത്ത്​ സർവിസിൽ ജോലി നോക്കിയിരുന്ന ഫിലോമിന ചെറിയാ​​െൻറ വിയോഗമാണ്​​ ഒപ്പമുള്ളവരെ വല്ലാതെ ഉലച്ചുകളഞ്ഞത്​. കേവലമൊരു തൊഴിൽ എന്നതിനപ്പുറം ആതുരശുശ്രൂഷ ഏറെ ആവേശത്തോടെയാണ്​ ഫിലോമിന കണ്ടിരുന്നതെന്ന്​ സഹപ്രവർത്തകരും ഭർത്താവ്​  ഇല്ലിക്കൽ ജോസഫ് വർക്കിയും പറയുന്നു.

യു.കെയിൽ 40 വർഷക്കാലത്തെ നഴ്​സിങ്​ സേവനത്തിനു ശേഷം രണ്ടുവർഷത്തിനകം വിരമിക്കാനുള്ള തീരുമാനത്തിലായിരുന്നു അവർ. അതിനിടയിലാണ്​ കോവിഡി​​െൻറ രൂപത്തിൽ മരണം അവരെ തട്ടിയെടുത്തത്​. ജോലിചെയ്​തിരുന്ന ഓക്​സ്​ഫഡിലെ ജോൺ റാഡ്​ക്ലിഫ്​ ആശുപത്രിയിൽ​ ഇക്കഴിഞ്ഞ മേയ്​ദിനത്തിലായിരുന്നു ഈ 63കാരിയുടെ അന്ത്യം​. മൂന്ന്​ മക്കളുണ്ട്​. തികഞ്ഞ മനുഷ്യസ്​നേഹിയായിരുന്നു അവർ സ്​നേഹമയിയായ മാതാവും ഭാര്യയുമായിരുന്നുവെന്ന്​ ജോസഫ്​ വർക്കി അനുസ്​മരിച്ചു.

ജീവനക്കാരിൽ ഏറ്റവും വിലയേറിയ ഒരാളെയാണ്​ നഷ്​ടമായതെന്ന്​ ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റി ആശുപത്രി അധികൃതരും അനുശോചനസന്ദേശത്തിൽ പറഞ്ഞു. സഹപ്രവർത്തകരോടും രോഗികളോടും സ്​നേഹത്തോടെ പെരുമാറിയിരുന്ന വ്യക്​തിയായിരുന്നു ഫിലോമിനയെന്നും ആശുപത്രി അധികൃതർ ഓർമിച്ചു. ‘ഫിലോമിനയു​െട കുടുംബത്തി​​െൻറ ദു:ഖത്തിൽ പങ്കുചേരുന്നു. എല്ലാവരെയും നല്ല ശ്രദ്ധയോടെ പരിചരിക്കുന്ന സുഹൃത്തും സഹപ്രവർത്തകയുമായിരുന്നു അവർ. കണ്ടുമുട്ടുന്നവരോടെല്ലാം മാതൃകാപരമായിരുന്നു അവരുടെ പെരുമാറ്റം. അത്രമേൽ സ്​നേഹവും കരുതലും പരിചരണവും നൽകാൻ ബദ്ധശ്രദ്ധയായിരുന്നു അവർ.’-സാം ഫോസ്​റ്റർ പറഞ്ഞു. ബ്രിട്ടനിലെ ഡെയിലി മെയിൽ അടക്കമുള്ള പത്രങ്ങൾ വൻ പ്രാധാന്യത്തോടെയാണ്​ മലയാളി നഴ്​സി​​െൻറ വിയോഗവാർത്ത കൊടുത്തത്​​.

Tags:    
News Summary - Oxford mourns the death of a Malayali nurse succumbed to Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.