സ്വകാര്യ ബസ്​ നിരക്ക്​​ കൂട്ടണമെന്ന്​ ഉടമകൾ

തിരുവനന്തപുരം: എണ്ണവിലയും കോവിഡ്​ പ്രതിസന്ധിയും കണക്ക​ിലെടുത്ത്​ കുറഞ്ഞ യാത്രനിരക്ക്​ വർധിപ്പിക്കണമെന്ന്​ സ്വകാര്യ ബസുടമകൾ. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി ആൻറണി രാജുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ആവശ്യം. നിരക്ക്​ വർധനക്കൊപ്പം നികുതി ഇളവുകൂടി ആവശ്യങ്ങളുടെ പട്ടികയിലുണ്ട്​. ഇക്കാര്യങ്ങളിലൊന്നും ഉറപ്പുനൽകാതെ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി കൂടിയാലോചിക്കാമെന്നായിരുന്നു മ​​ന്ത്രിയുടെ മറുപടി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബസുടമകളുടെ ആവശ്യം പരിഗണിച്ചാണ്​ യോഗം വിളിച്ചത്​.

ഒന്നാംഘട്ട കോവിഡ് വ്യാപനവേളയില്‍ ജസ്​റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാറിന് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി ഉയര്‍ത്താനായിരുന്നു കമ്മിറ്റി ശിപാര്‍ശ. എന്നാല്‍, മിനിമം നിരക്ക് എട്ടുരൂപയായി നിലനിര്‍ത്തി, യാത്ര ചെയ്യാവുന്ന ദൂരം അഞ്ചില്‍നിന്ന്​ രണ്ടര കിലോമീറ്ററായി സര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ നിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററായി നിജപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ, ഗതാഗത കമീഷണര്‍ എം.ആർ. അജിത്കുമാര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്​ ലോറന്‍സ് ബാബു, ഗോകുല്‍ദാസ്, ജോണ്‍സണ്‍ പയ്യപ്പിള്ളി, ടി. ഗോപിനാഥന്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു. തുടര്‍ തീരുമാനങ്ങള്‍ക്കായി ബുധനാഴ്ച ബസുടമകളുടെ വിവിധ സംഘടനകള്‍ യോഗം ചേരും.


Tags:    
News Summary - Owners demand increase in private bus fares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.